Connect with us

Kerala

മൂന്നര വയസുകാരന് ക്രൂര മര്‍ദ്ദനം; അറസ്റ്റിലായ അധ്യാപികയെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടു

ചോദ്യത്തിന് ഉത്തരം നല്‍കിയില്ലെന്ന് ആരോപിച്ചാണ് അധ്യാപിക കുഞ്ഞിനെ ചൂരല്‍ കൊണ്ട് ക്രൂരമായി മര്‍ദിച്ചത്.

Published

|

Last Updated

കൊച്ചി |  മൂന്നര വയസുകാരനെ ക്രൂരമായി മര്‍ദ്ദിച്ച അധ്യാപികയെ അറസ്റ്റ് ചെയ്തതിന് പിറകെ ഇവരെ സ്‌കൂളില്‍ നിന്നും പുറത്താക്കി. മട്ടാഞ്ചേരിയിലെ ഗുജറാത്തി വിഭാഗം നടത്തുന്ന സ്മാര്‍ട്ട് കിഡ് പ്ലേ സ്‌കൂളിലെ അധ്യാപിക സീതാലക്ഷ്മിയെയാണ് സ്‌കൂള്‍ അധികൃതര്‍ ജോലിയില്‍ നിന്നും പിരിച്ചുവിട്ടത്. ചോദ്യത്തിന് ഉത്തരം നല്‍കിയില്ലെന്ന് ആരോപിച്ചാണ് അധ്യാപിക കുഞ്ഞിനെ ചൂരല്‍ കൊണ്ട് ക്രൂരമായി മര്‍ദിച്ചത്.

കുഞ്ഞിന്റെ ദേഹത്ത് നേരത്തേയും അടിയുടെ പാടുകള്‍ കണ്ടിരുന്നതായി മാതാപിതാക്കള്‍ പറയുന്നു. ഒരു മാസത്തോളമായി കുട്ടി സ്‌കൂളില്‍ പോകാന്‍ മടി കാണിച്ചിരുന്നതായും പോലീസിനോട് മാതാപിതാക്കള്‍ പറഞ്ഞു.

പ്ലേ സ്‌കൂളില്‍ രണ്ടുമാസം മുന്‍പാണ് സീതാലക്ഷ്മി അധ്യാപികയായി പ്രവേശിച്ചത്. താത്കാലിക ജീവനക്കാരിയായിരുന്നു അവര്‍. കുട്ടി വീട്ടിലെത്തിയതിന് പിന്നാലെയാണ് രക്ഷിതാക്കള്‍ തല്ലിയതിന്റെ പാടുകള്‍ കണ്ടത്. തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ആശുപത്രി അധികൃതരാണ് സംഭവം പോലീസിനെ അറിയിച്ചത്. വിദ്യാര്‍ഥിയെ മര്‍ദിച്ച കേസില്‍ അറസ്റ്റിലായ സീതാലക്ഷ്മിക്ക് എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു.

 

---- facebook comment plugin here -----

Latest