newborn baby murder
മൂന്നു ദിവസം പ്രായമായ കുഞ്ഞിനെ കൊന്നുകുഴിച്ചു മൂടിയ നിലയില്‍
മാതാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു
മലപ്പുറം | താനൂരില്‍ മൂന്നു ദിവസം പ്രായമായ കുഞ്ഞിനെ കൊന്നുകുഴിച്ചു മൂടിയ നിലയില്‍ കണ്ടെത്തി. സംഭവത്തില്‍ കുഞ്ഞിന്റെ മാതാവ് ജുമൈലത്തിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
പരിയാപുരം ഒട്ടുപുറത്താണ് അതിദാരുണമായ സംഭവുമുണ്ടായത്. വീടിനടുത്തുള്ള പറമ്പിലാണ് കുഞ്ഞിനെ കുഴിച്ചുമൂടിയത്. മാതാവ് കുഞ്ഞിനെ കൊന്നതെന്നാണ് പ്രാഥമിക വിവരം. 26നു കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് യുവതി പ്രസവിച്ചതെന്നാണ് പോലീസ് പറയുന്നത്.
വീട്ടിലെത്തിയ യുവതി കുഞ്ഞിനെ രാത്രി കൊന്ന് കുഴിച്ചുമൂടിയെന്നാണു കരുതുന്നത്. ഭര്‍ത്താവുമായി കഴിഞ്ഞ ഒരു വര്‍ഷമായി അകന്ന് കഴിയുകയാണ് യുവതി.
---- facebook comment plugin here -----