Connect with us

National

ത്രിദിന സന്ദര്‍ശനം; രാഹുല്‍ അമേരിക്കയില്‍

ഇന്ന് മുതല്‍ ചൊവ്വാഴ്ച വരെ വാഷിങ്ടണ്‍ ഡി സിയിലും ഡാലസിലുമായി നടക്കുന്ന വിവിധ പരിപാടികളില്‍ രാഹുല്‍ പങ്കെടുക്കും.

Published

|

Last Updated

ന്യൂഡല്‍ഹി | കോണ്‍ഗ്രസ്സ് നേതാവ് രാഹുല്‍ ഗാന്ധി എം പി അമേരിക്കയില്‍. ത്രിദിന സന്ദര്‍ശനാര്‍ഥമാണ് രാഹുല്‍ യു എസിലെത്തിയത്.

ഇന്ന് മുതല്‍ ചൊവ്വാഴ്ച വരെ വാഷിങ്ടണ്‍ ഡി സിയിലും ഡാലസിലുമായി നടക്കുന്ന വിവിധ പരിപാടികളില്‍ രാഹുല്‍ പങ്കെടുക്കും. പ്രതിപക്ഷ നേതാവായതിനു ശേഷമുള്ള അദ്ദേഹത്തിന്റെ ആദ്യ യു എസ് സന്ദര്‍ശനമാണിത്. ടെക്‌സാസ് യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥികളുമായും അക്കാദമിക വിദഗ്ധരുമായും രാഹുല്‍ ഗാന്ധി സംവദിക്കും.

ഡാലസിലെ ഇന്ത്യക്കാരും അമേരിക്കന്‍ രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രവര്‍ത്തകരും പങ്കെടുക്കുന്ന പൊതുസമ്മേളനത്തില്‍ രാഹുല്‍ ഗാന്ധി പ്രസംഗിക്കും. അത്താഴ വിരുന്നിനിടെ സാങ്കേതിക വിദഗ്ധരുമായും പ്രാദേശിക നേതാക്കളുമായും കൂടിക്കാഴ്ച നടത്തും. നാഷണല്‍ പ്രസ് ക്ലബിലെ അംഗങ്ങളുമായും മറ്റ് വിവിധ ഗ്രൂപ്പുകളുമായും ആശയവിനിമയം നടത്താനും രാഹുല്‍ ഗാന്ധിക്ക് പദ്ധതിയുണ്ട്.

 

Latest