National
ഡല്‍ഹി പൂച്ചന്തയില്‍നിന്നും മൂന്ന് കിലോയുടേയും അമൃതസറില്‍ അഞ്ച് കിലോയുടേയും ബോംബ് കണ്ടെത്തി
ടൈമര്‍ ഘടിപ്പിച്ചിരുന്ന ബോംബ് മാര്‍ക്കറ്റിന്റെ പ്രധാന ഗെയിറ്റിന് സമീപമാണ് സ്ഥാപിച്ചിരുന്നത്.
ന്യൂഡല്‍ഹി | റിപ്പബ്ലിക് ദിനാഘോഷത്തിന് ദിവസങ്ങള്‍ മാത്രമിരിക്കെ ഡല്‍ഹിയിലെ ഗാസിപുര്‍ പൂച്ചന്തയില്‍നിന്നും മൂന്ന് കിലോ സ്‌ഫോടക വസ്തുക്കള്‍ കണ്ടെടുത്തു. ഇസ്തിരിപ്പെട്ടിക്കുള്ളില്‍ ഒളിപ്പിച്ച സ്‌ഫോടക വസ്തു ഒരു ബാഗിലാക്കിയാണ് സൂക്ഷിച്ചിരുന്നു. പഞ്ചാബിലെ വാഗ- അട്ടാരി അതിര്‍ത്തിയില്‍ സൈന്യം അഞ്ച് കിലോ സ്‌ഫോടക വസുതുവും കണ്ടെടുത്തിട്ടുണ്ട്.
രാവിലെ 10.30ഓടെ അഗ്നിശമന സേന ഓഫീസിലാണ് ഗാസിപുര്‍ പൂച്ചന്തയില്‍ സംശയാസ്പദമായ ബാഗ് കണ്ടെത്തിയതായി വിവരം ലഭിച്ചത്. തുടര്‍ന്ന് മാര്‍ക്കറ്റില്‍നിന്നും ജനങ്ങളെ ഒഴിപ്പിച്ച ശേഷം ഡല്‍ഹി സ്‌പെഷല്‍ സെല്‍ ഉദ്യോഗസ്ഥരെത്തി സ്‌ഫോടക വസ്തു നിര്‍വീര്യമാക്കുകയായിരുന്നു. ഉച്ചക്ക് 1.30ഓടെയാണ് നിയന്ത്രിത സ്‌ഫോടനത്തിലൂടെ സ്‌ഫോടക വസ്തു നിര്‍വീര്യമാക്കിയത്. ടൈമര്‍ ഘടിപ്പിച്ചിരുന്ന ബോംബ് മാര്‍ക്കറ്റിന്റെ പ്രധാന ഗെയിറ്റിന് സമീപമാണ് സ്ഥാപിച്ചിരുന്നത്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് പ്രതികളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്