Connect with us

Goonda Attack

പോലീസ് സ്റ്റേഷനില്‍ മൂന്നംഗ സംഘം ആക്രമണം നടത്തി

ഇവര്‍ പ്രദേശത്തെ സ്ഥിരം കുറ്റവാളികളാണ്.

Published

|

Last Updated

കോഴിക്കോട് | ബാലുശേരിയില്‍ പോലീസ് സ്റ്റേഷനില്‍ മൂന്നംഗ സംഘം ആക്രമണം നടത്തി. ഇന്നലെ രാത്രിയാണ് ബാലുശേരി സ്വദേശികളായ റിബിന്‍ ബേബി, ബബിനേഷ്, നിതിന്‍ എന്നിവര്‍ സ്റ്റേഷന്റെ മതില്‍ ചാടിക്കടന്നെത്തി പോലീസുകാരെ ആക്രമിച്ചത്.

ഇവര്‍ പ്രദേശത്തെ സ്ഥിരം കുറ്റവാളികളാണ്. ടൗണില്‍ മദ്യപിച്ചു ബഹളമുണ്ടാക്കിയ ഇവരെ നേരത്തെ പോലീസ് കസ്റ്റഡിയില്‍ എടുത്തു വിട്ടിരുന്നു. തുടര്‍ന്നാണ് സ്‌റ്റേഷനില്‍ അക്രമണം നടത്തിയത്. സംഭവത്തില്‍ പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

 

Latest