Connect with us

Kerala

തൃശൂരില്‍ ബൈക്കിലെത്തിയ മൂന്നംഗ സംഘം വീടിന് നേരെ സ്‌ഫോടക വസ്തു എറിഞ്ഞു

സംഭവത്തില്‍ അന്തിക്കാട് പോലീസ് അന്വേഷണം ആരംഭിച്ചു.

Published

|

Last Updated

അന്തിക്കാട് | തൃശൂര്‍ പെരിങ്ങോട്ടുകരയില്‍ പ്രവാസിയുടെ വീടിന് നേരെ സ്‌ഫോടക വസ്തു എറിഞ്ഞു. കരുവാന്‍കുളം ഗുരുജി റോഡില്‍ നായരുപറമ്പില്‍ ബിജുവിന്റെ വീടിനു നേരെയാണ് ബൈക്കിലെത്തിയ മൂന്നംഗ സംഘം സ്‌ഫോടക വസ്തു എറിഞ്ഞത്.

സംഭവം സമയം വീട്ടില്‍ ബിജുവിന്റെ ഭാര്യയും അമ്മയും നാല് പെണ്‍മക്കളും ആണ് ഉണ്ടായിരുന്നത്. ആര്‍ക്കും പരുക്കില്ല. വീടിന്റെ ചുമരിനു നേരെയാണ് സ്‌ഫോടക വസ്തു എറിഞ്ഞത്. നാടന്‍ ബോംബാണ് എറിഞ്ഞതെന്നാണ് സൂചന.

സ്‌ഫോടന ശബ്ദം അര കിലോമീറ്ററോളം ദൂരം വരെ കേട്ടതായാണ് പ്രദേശവാസികള്‍ പറയുന്നത്. പ്രദേശത്ത് ലഹരിസംഘങ്ങളുടെ ശല്യം ഏറെ നാളായി ഉണ്ടെന്നും നാട്ടുകാര്‍ ആരോപിച്ചു. സംഭവത്തില്‍ അന്തിക്കാട് പോലീസ് അന്വേഷണം ആരംഭിച്ചു.

 

Latest