National
യുപിയിലെ ബരാബങ്കിയില്‍ മൂന്ന് നില കെട്ടിടം തകര്‍ന്നു; രണ്ട് പേര്‍ മരിച്ചു, 10 പേര്‍ക്ക് പരിക്ക്
സമീപത്തെ വീടുകളില്‍ താമസിക്കുന്നവരും അപകടത്തില്‍ കുടുങ്ങിയിട്ടുണ്ട്.
ലക്‌നോ| ഉത്തര്‍പ്രദേശിലെ ബരാബങ്കിയില്‍ മൂന്ന് നില കെട്ടിടം തകര്‍ന്ന് രണ്ട് പേര്‍ മരിച്ചു. 10 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്ന നാലുപേരെ രക്ഷപ്പെടുത്താന്‍ ദേശീയ ദുരന്തനിവാരണ സേന സ്ഥലത്തെത്തിയിട്ടുണ്ട്. ബരാബങ്കിയിലെ ഫത്തേപൂരില്‍ തിങ്കളാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് സംഭവം.
പരിക്കേറ്റവരെ ലക്‌നോ ട്രോമ സെന്ററിലേക്ക് മാറ്റി. സമീപത്തെ വീടുകളില്‍ താമസിക്കുന്നവരും അപകടത്തില്‍ കുടുങ്ങിയിട്ടുണ്ട്. ജില്ലാ ആശുപത്രിയിലെ ചീഫ് മെഡിക്കല്‍ സൂപ്രണ്ടാണ് (സിഎംഎസ്) മരണം സ്ഥിരീകരിച്ചത്. കെട്ടിടത്തിനുള്ളില്‍ ആദ്യം 16 പേര്‍ കുടുങ്ങിയിരുന്നു. സഹായത്തിനായി എന്‍ഡിആര്‍എഫ് സംഘത്തെ വിളിച്ചതായും രക്ഷാപ്രവര്‍ത്തനം തുടരുകയാണെന്നും ബരാബങ്കി പോലീസ് സൂപ്രണ്ട് ദിനേശ് സിംഗ് വ്യക്തമാക്കി.