National
മൂന്ന് തവണ തമിഴ്‌നാട്ടിലെ കോണ്‍ഗ്രസ് എം എല്‍ എ ആയ വിജയധരണി ബി ജെ പിയില്‍ ചേര്‍ന്നു
ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കന്യാകുമാരിയില്‍ നിന്ന് ബി ജെ പി സ്ഥാനാര്‍ഥിയാവുമെന്നും അഭ്യൂഹം
ന്യൂഡല്‍ഹി | മൂന്ന് തവണ തമിഴ്‌നാട്ടിലെ കോണ്‍ഗ്രസ് എം എല്‍ എ ആയ വിജയധരണി ബി ജെ പി യില്‍ ചേര്‍ന്നു. ബി ജെ പി മുമ്പ് വിജയിച്ച കന്യാകുമാരി ലോക്‌സഭ മണ്ഡലത്തിലെ വിളവന്‍കോഡ് എം എല്‍ എ യാണ് വിജയധരണി. ബി ജെ പി യില്‍ ചേരുന്നതിന് മുമ്പ് കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ചുകൊണ്ടുള്ള രാജിക്കത്ത് അവർ എക്‌സില്‍ പോസ്റ്റ് ചെയ്തു.
വിജയധരണി ഡല്‍ഹിയിലെ ദേശീയ ആസ്ഥാനത്ത് നിന്ന് ബി ജെ പി അംഗത്വം സ്വീകരിച്ചു. കേന്ദ്ര മന്ത്രി എല്‍ മുരുകന്റെയും തമിഴ്‌നാട്ടിലെ തിരഞ്ഞെടുപ്പ് ചുമതലയുള്ള ബി ജെ പി നാഷണല്‍ സെക്രട്ടറി അരവിന്ദ് മേനോന്റെയും സാനിധ്യത്തിലാണ് വിജയധരണി പാര്‍ട്ടിയില്‍ അംഗത്വമെടുത്തത്.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വം രാജ്യത്തിന് ഏറെ പ്രാധാന്യമാണെന്ന് ബി ജെ പി യില്‍ ചേര്‍ന്നതിന് പിന്നാലെ വിജയധരണി പറഞ്ഞു. വിജയധരണി ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കന്യാകുമാരിയില്‍ നിന്ന് ബി ജെ പി സ്ഥാനാര്‍ഥിയാവുമെന്നും അഭ്യൂഹമുണ്ട്. 2019 ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ തമിഴ്‌നാട്ടില്‍ ബി ജെ പി ക്ക് ഒരു സീറ്റ് പോലും ലഭിച്ചിരുന്നില്ല.
காங்கிரஸ் கட்சியின் அடிப்படை உறுப்பினர் மற்றும் அது தொடர்பான பதவிகளில் இருந்து ராஜினாமா செய்கிறேன்.
I am resigning from the position of primary membership and related posts held by me in the Congress party. pic.twitter.com/8PDtXkJ9HM— Vijayadharani MLA (@VijayadharaniM) February 24, 2024