Connect with us

Kerala

പൊള്ളലേറ്റ മൂന്ന് വയസുകാരന്‍ മരിച്ച സംഭവം; പിതാവും നാട്ടുവൈദ്യനും അറസ്റ്റില്‍

കുട്ടിയെ മെഡിക്കല്‍ കോളജിലേക്ക് കൊണ്ടു പോകുന്നതിന് പകരം രക്ഷിതാക്കള്‍ നാട്ടുവൈദ്യനെ കാണിച്ച് ചികിത്സ നല്‍കി

Published

|

Last Updated

കല്‍പ്പറ്റ |  വയനാട് മാനന്തവാടിയില്‍ പൊള്ളലേറ്റ മൂന്ന് വയസ്സുകാരന്‍ ചികിത്സ ലഭിക്കാതെ മരിച്ച സംഭവത്തില്‍ കുട്ടിയുടെ അച്ഛനും നാട്ടുവൈദ്യനും അറസ്റ്റില്‍. പനമരം അഞ്ചുകുന്ന് സ്വദേശി വൈശ്യമ്പത്ത് അല്‍ത്താഫ്, വൈദ്യന്‍ കമ്മന ഐക്കരക്കുടി ജോര്‍ജ് എന്നിവരാണ് അറസ്റ്റിലായത്.

ജൂലൈ ഒന്‍പതിനാണ് മൂന്ന് വയസ്സുകാരന്‍ മുഹമ്മദ് അസാന് ചൂടുവെള്ളം നിറച്ച ബക്കറ്റില്‍ വീണ് പൊള്ളലേറ്റത്. മാനന്തവാടി മെഡിക്കല്‍ കോളജില്‍ എത്തിച്ച കുട്ടിയുടെ പൊള്ളല്‍ ഗുരുതരമായതിനാല്‍ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്തിരുന്നു. എന്നാല്‍ കുട്ടിയെ മെഡിക്കല്‍ കോളജിലേക്ക് കൊണ്ടു പോകുന്നതിന് പകരം രക്ഷിതാക്കള്‍ നാട്ടുവൈദ്യനെ കാണിച്ച് ചികിത്സ നല്‍കി

പിന്നീട് കുട്ടിയുടെ നില അതീവ ഗുരുതരമായതോടെ ജൂണ്‍ 18 നാണ് കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് കുട്ടിയെ മാറ്റുന്നത്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വെച്ച് ജൂണ്‍ 20ന് കുട്ടി മരിച്ചു.