Connect with us

Kerala

അങ്കണ്‍വാടിയില്‍ മൂന്ന് വയസുകാരി വീണ് ഗുരുതര പരുക്കേറ്റ സംഭവം; അങ്കണ്‍വാടി ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

വീഴ്ചയില്‍ സാരമായി പരുക്കേറ്റ കുട്ടി നിലവില്‍ തിരുവനന്തപുരം എസ് എ ടി ആശുപത്രിയില്‍ ചികിത്സയിലാണ്

Published

|

Last Updated

തിരുവനന്തപുരം |  അങ്കണവാടിയില്‍ വച്ച് മൂന്നു വയസുകാരി വീണ് പരുക്കേറ്റ സംഭവത്തില്‍ അങ്കണ്‍വാടി അധ്യാപികക്കും ഹെല്‍പ്പര്‍ക്കും സസ്‌പെന്‍ഷമന്‍. തിരുവനന്തപുരം മാറനല്ലൂര്‍ സ്വദേശി രതീഷ് – സിന്ധു ദമ്പതികളുടെ മകള്‍ വൈഗയ്ക്കാണ് അങ്കണവാടിയില്‍ വീണ് പരുക്കേറ്റത്.

വീഴ്ചയില്‍ സാരമായി പരുക്കേറ്റ കുട്ടി നിലവില്‍ തിരുവനന്തപുരം എസ് എ ടി ആശുപത്രിയില്‍ ചികിത്സയിലാണ്. വീണ വിവരം അങ്കണവാടി ജീവനക്കാര്‍ വീട്ടുകാരില്‍ നിന്ന് മറച്ചുവെച്ചുവെന്ന പരാതിയുമായി മാതാപിതാക്കള്‍ രംഗത്തെത്തിയിരുന്നു. സംഭവത്തില്‍ ബാലാവകാശ കമ്മീഷന്‍ കേസെടുത്തു.

വ്യാഴാഴ്ച ഉച്ചയ്ക്ക് മാറനല്ലൂര്‍ ഗ്രാമപഞ്ചായത്ത് അങ്കണവാടിയിലാണ് സംഭവം. വൈകീട്ട് വീട്ടിലെത്തിയിട്ടും വൈഗ കരച്ചില്‍ നിര്‍ത്തിയില്ല. കുട്ടി ചര്‍ദിച്ചപ്പോഴാണ് വീട്ടുകാര്‍ വിവരമറിയുന്നത്. മാതാപിതാക്കള്‍ നടത്തിയ പരിശോധനയില്‍ കുട്ടിയുടെ തലയില്‍ മുഴ കണ്ടു. അങ്കണവാടിയില്‍ അന്വേഷിച്ചപ്പോള്‍ കുട്ടി വീണ വിവരം പറയാന്‍ മറന്നുപോയെന്നാണ് അധികൃതര്‍ പറഞ്ഞതെന്ന് പിതാവ് രതീഷ് പറയുന്നു. കുട്ടിക്ക് തലച്ചോറിലും സുഷുമ്‌നാ നാഡിക്കും പരിക്കേറ്റിട്ടുണ്ടെന്നും. ആന്തരിക രക്തസ്രാവവും സംഭവിച്ചിട്ടുണ്ടെന്നും സൂചനയുണ്ട്.

 

---- facebook comment plugin here -----