Kerala
കൊല്ലത്ത് തെരുവ് നായ ആക്രമണത്തില്‍ മൂന്ന് വയസുകാരിക്ക് പരുക്ക്
നെടുമ്പന മേഖലയില്‍ തെരുവ് നായ ശല്യം രൂക്ഷമാണെന്നാണ് നാട്ടുകാര്‍ പറയുന്നത്.
കൊല്ലം| കൊല്ലം നെടുമ്പനയില്‍ മൂന്ന് വയസുകാരിക്ക് തെരുവുനായയുടെ ആക്രമണം.ഇന്ന് രാവിലെ ഒന്‍പത് മണിക്കാണ് സംഭവം. മുത്തച്ഛനൊപ്പം നടന്നു പോകുമ്പോഴാണ് കുട്ടിയെ നായ ആക്രമിച്ചത്.
നായ കുട്ടിയുടെ മേല്‍ ചാടിവീണതോടെ കുട്ടി നിലത്തുവീണു.തുടര്‍ന്ന് നായ കുട്ടിയുടെ നെഞ്ചിലും കാലിലും കടിക്കുകയായിരുന്നു.
വീഴ്ചയില്‍ കുട്ടിക്ക് തലയ്ക്കും പരുക്കു പറ്റിയിട്ടുണ്ട്.കുട്ടിയെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.നെടുമ്പന മേഖലയില്‍ തെരുവ് നായ ശല്യം രൂക്ഷമാണെന്നാണ് നാട്ടുകാര്‍ പറയുന്നത്.
---- facebook comment plugin here -----