Connect with us

National

തമിഴ്‌നാട്ടില്‍ അമ്മക്ക് മുന്നില്‍ മൂന്ന് വയസുകാരിയെ പുലി ആക്രമിച്ചു കൊന്നു

പത്ത് ദിവസത്തിനിടെ ആറ് പേരെയാണ് പുലി ആക്രമിച്ചത്

Published

|

Last Updated

ഗൂഡല്ലൂര്‍ |  തമിഴ്നാട്ടിലെ നീലഗിരിയിലെ പന്തല്ലൂരില്‍ മൂന്ന് വയസുകാരി പുലിയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. അമ്മക്കൊപ്പം പോകവെയാണ് കുട്ടിയെ പുലി ആക്രമിച്ചുകൊലപ്പെടുത്തിയത്. ഝാര്‍ഖണ്ഡ് സ്വദേശികളായ ശിവശങ്കര്‍-ദേവി ദമ്പതികളുടെ മകള്‍ നാന്‍സിയാണ് കൊല്ലപ്പെട്ടത്.

ഇന്നു വൈകിട്ട്, ഗൂഡല്ലൂര്‍ പന്തല്ലൂരിലെ തൊണ്ടിയാളം പ്രദേശത്താണ് സംഭവം. നാട്ടുകാര്‍ നടത്തിയ തിരച്ചിലില്‍ കുട്ടിയെ ഗുരുതര പരുക്കുകളോടെ, തേയില തോട്ടത്തില്‍ കണ്ടെത്തി. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിയ്ക്കാനായില്ല. മേഖലയില്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പുലിയുടെ ശല്യമുണ്ട്. പത്ത് ദിവസത്തിനിടെ ആറ് പേരെയാണ് പുലി ആക്രമിച്ചത്. ആക്രമത്തില്‍ പരുക്കേറ്റ ഗോത്രവിഭാഗത്തില്‍പ്പെട്ട സരിത കഴിഞ്ഞ ദിവസം മരിച്ചു. രണ്ടു ദിവസം മുന്‍പ് കളിച്ചുകൊണ്ടിരുന്ന നാലുവയസുകാരനെയും പുലി ആക്രമിച്ചു. കുട്ടി ആശുപത്രിയില്‍ ചികിത്സയിലാണ്.

 

Latest