Connect with us

wynad tiger

പുല്‍പ്പള്ളിയില്‍ പുലിയിറങ്ങി പശുക്കുട്ടിയെ കൊന്നു

പുലര്‍ച്ച 4.30 ഓടെയാണ് തൊഴുത്തിന്റെ പുറകില്‍ കെട്ടിയ പശുകിടാവിനെ കടുവ കൊന്നത്.

Published

|

Last Updated

പുല്‍പ്പള്ളി | വയനാട് പുല്‍പ്പള്ളിയില്‍ വീണ്ടും കടുവയിറങ്ങി. തൊഴുത്തിന്റെ പിറകില്‍ കെട്ടിയ പശുക്കിടാവിനെ ഇന്നു പുലര്‍ച്ചെ കടിച്ചുകൊന്നു. താഴത്തേടത്ത് ശോശാമ്മയുടെ പശുക്കിടാവിനെയാണ് കടുവ കൊന്നത്.

പശുക്കിടാവിന്റെ കരച്ചില്‍ കേട്ട് വീട്ടുകാര്‍ എത്തിയപ്പോഴാണ് കടുവ പശുക്കിടാവിനെ വലിച്ചിഴച്ചുകൊണ്ടു പോകുന്നത് കണ്ടത്. വീട്ടുകാര്‍ ബഹളം വെച്ചതോടെ കടുവ കൃഷിയിടത്തിലേക്ക് ഓടി. മേഖലയില്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ എത്തി പരിശോധന നടത്തുന്നുണ്ട്. പുലര്‍ച്ച 4.30 ഓടെയാണ് തൊഴുത്തിന്റെ പുറകില്‍ കെട്ടിയ പശുകിടാവിനെ കടുവ കൊന്നത്.

 

Latest