Connect with us

Kerala

കോഴിക്കൂട്ടില്‍ കുടുങ്ങിയ പുലി ചത്തത് 'കാപ്ചര്‍ മയോപ്പതി' ബാധിച്ച്; ഹൃദയാഘാതമുണ്ടായതായും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

പുലിയുടെ പേശികള്‍ക്ക് ബലക്ഷയമുണ്ടായി ആന്തരികാവയവങ്ങള്‍ പൊട്ടി.

Published

|

Last Updated

പാലക്കാട് | പാലക്കാട്ടെ മണ്ണാര്‍ക്കാട് കോഴിക്കൂട്ടിലെ കമ്പിവലയില്‍ കുടുങ്ങിയ പുലി ചത്തത് കാപ്ചര്‍ മയോപ്പതിയെന്ന പ്രതിഭാസം ബാധിച്ചെന്ന് റിപ്പോര്‍ട്ട്. പുലിക്ക് ഹൃദയാഘാതമുണ്ടായതായും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. പുലിയുടെ പേശികള്‍ക്ക് ബലക്ഷയമുണ്ടായി ആന്തരികാവയവങ്ങള്‍ പൊട്ടി. കൈ കുടുങ്ങി ആറ് മണിക്കൂറോളം തൂങ്ങിക്കിടക്കേണ്ടി വന്നതു കാരണം പുലിയുടെ ആന്തരികാവയവങ്ങള്‍ വയറിലേക്കിറങ്ങിയതായും ഇത് മരണ കാരണമായതായും ഡോക്ടര്‍മാര്‍ പറഞ്ഞു.

മൂന്ന് വയസുള്ള പുലിയാണ് ചത്തത്. കൂട്ടിലെ കമ്പി വലയില്‍ പുലിയുടെ കൈ കുരുങ്ങുകയായിരുന്നു. ഇന്ന് പുലര്‍ച്ചെ ഒന്നരയോടെയാണ് പുലി കൂട്ടിനകത്ത് പെട്ടത്.

കോട്ടോപ്പാടം പഞ്ചായത്തിലെ പൂവത്താണി സ്വദേശി കുന്തിപ്പാടം ഫിലിപ്പിന്റെ കോഴിക്കൂട്ടിലാണ് പുലി കുടുങ്ങിയത്. ആറ് മണിക്കൂറോളമാണ് പുലി കൂട്ടില്‍ കുടുങ്ങിക്കിടന്നത്. രക്ഷപ്പെടാന്‍ ആവുന്നത്ര ശ്രമിച്ചെങ്കിലും വിഫലമാവുകയായിരുന്നു.

 

 

Latest