Kerala
പത്തനംതിട്ട പെരുനാട്ടില്‍ കടുവയിറങ്ങി
ഒരാഴ്ചയ്ക്കുള്ളില്‍ രണ്ട് വളര്‍ത്ത മൃഗങ്ങളെയാണ് കടുവ ആക്രമിച്ചു കൊലപ്പെടുത്തിയത്.

പത്തനംതിട്ട| പെരുനാട്ടില്‍ കടുവയിറങ്ങി. ഇന്ന് രാവിലെ തോട്ടം തൊഴിലാളികള്‍ കടുവയുടെ ആക്രമത്തില്‍ നിന്ന് അപ്രതീക്ഷിതമായാണ് രക്ഷപ്പെട്ടത്. എന്നാല്‍ ഒരാഴ്ചയ്ക്കുള്ളില്‍ രണ്ട് വളര്‍ത്ത മൃഗങ്ങളെയാണ് കടുവ ആക്രമിച്ചു കൊലപ്പെടുത്തിയത്.
വ്യാഴാഴ്ച ബദനി പുതുവേലില്‍ പശുവിനെ കടുവ ആക്രമിച്ച കൊലപ്പെടുത്തിയിരുന്നു. തുടര്‍ന്ന് ഇന്നലെ കടുവയുടെ ആക്രമണത്തില്‍ ആടും കൊല്ലപ്പെട്ടു.
പ്രദേശത്ത് കടുവയെ പിടികൂടാന്‍ വനവകുപ്പ് കൂട് സ്ഥാപിച്ചിട്ടുണ്ട്. വളര്‍ത്തുമൃഗങ്ങളെ കൊലപ്പെടുത്തിയത് കടുവയാണെന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥരും പറഞ്ഞു. സ്ഥലത്ത് കടുവയെ നിരീക്ഷിക്കാനായി എട്ട് അംഗ സംഘത്തെയും വനം വകുപ്പ് നിയോഗിച്ചു.
---- facebook comment plugin here -----