Kerala
പെരിങ്ങത്തൂരില്‍ കിണറ്റില്‍ നിന്ന് രക്ഷപ്പെടുത്തിയ പുലി ചത്തു
നാളെ വയനാട്ടില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തും.
![](https://assets.sirajlive.com/2023/11/tiger.jpg)
കണ്ണൂര്‍ | പെരിങ്ങത്തൂരില്‍ കിണറ്റില്‍ നിന്ന് രക്ഷപ്പെടുത്തിയ പുലി ചത്തു. കൂട്ടിലാക്കി അല്‍പ്പ സമയത്തിനകം ചാവുകയായിരുന്നു.
പുലിയെ മയക്കുവെടി വെച്ച് ബോധം കെടുത്തിയാണ് കൂട്ടിലാക്കിയിരുന്നത്. നാളെ വയനാട്ടില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തും. ചൊക്ലി പോലീസ്, പാനൂര്‍ ഫയര്‍ഫോഴ്‌സ്, വനംവകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
കണ്ണൂര്‍ പെരിങ്ങത്തൂരിലെ മാക്കാണ്ടിപീടികയില്‍ മലാല്‍ സുരേഷിന്റെ നിര്‍മാണത്തിലിരുന്ന വീടിനു സമീപത്തെ കിണറ്റിലാണ് പുലി വീണത്. ശബ്ദം കേട്ട് അയല്‍വാസികള്‍ ഓടിയെത്തിയപ്പോഴാണ് കിണറ്റില്‍ പുലിയെ കണ്ടത്. കനകമലയില്‍നിന്ന് ഇറങ്ങി വന്നതാണ് പുലിയെന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നിഗമനം.
---- facebook comment plugin here -----