Kerala
പാലക്കാട് കമ്പിവേലിയില്‍ കുടുങ്ങിയ പുലിയെ മയക്കുവെടി വച്ചു
വാഴപ്പുഴ സ്വദേശി ഉണ്ണികൃഷ്ണന്റെ പറമ്പിലാണ് രാവിലെ ഏഴ് മണിയോടെ പുലി കുടുങ്ങിയത്.

പാലക്കാട്| പാലക്കാട് കൊല്ലങ്കോട് വാഴപ്പുഴയില്‍ കമ്പിവേലിയില്‍ കുടുങ്ങിയ പുലിയെ മയക്കുവെടി വെച്ചു. പുലിയെ കൂട്ടിലേക്കുമാറ്റി.
വനം വകുപ്പ് വെറ്റിനറി സര്‍ജന്‍ ഡോക്ടറുടെ നേതൃത്വത്തിലാണ് മയക്കുവെടി വെച്ചത്. പുലിയുടെ ആരോഗ്യസ്ഥിതി പരിശോധിച്ച ശേഷം പറമ്പിക്കുളത്തെ വനത്തിൽ തുറന്നുവിടും.
വാഴപ്പുഴ സ്വദേശി ഉണ്ണികൃഷ്ണന്റെ പറമ്പിലാണ് രാവിലെ ഏഴ് മണിയോടെ പുലി കുടുങ്ങിയത്.