Kerala
പത്തനംതിട്ടയില്‍ ടയര്‍ പൊട്ടി നിയന്ത്രണം വിട്ട കാര്‍ 200 അടി താഴ്ചയിലേക്ക് മറിഞ്ഞു
അപകടത്തില്‍പ്പെട്ടവരെ ആശുപത്രിയിലെത്തിച്ചു
പമ്പ | ശബരിമല തീര്‍ത്ഥാടന പാതയില്‍ പമ്പയ്ക്കും ചാലക്കയത്തിനും ഇടയില്‍ നിയന്ത്രണം വിട്ട കാര്‍ 200 അടി താഴ്ചയിലേക്ക് മറിഞ്ഞു. ഇന്നലെ വൈകീട്ട് 3.15ഓടെയായിരുന്നു അപകടം. തിരുവനന്തപുരം ഉള്ളൂരില്‍ നിന്നും അനീഷ്(39), പ്രമോദ്(45), ശിവദത്ത്(12), ശിവനന്ദ(10), സഞ്ചു(20) എന്നിവരാണ് അപകടത്തില്‍പ്പെട്ടത്.
ഫയര്‍ഫോഴ്സും പോലിസും സ്ഥലത്തെത്തി അപകടത്തില്‍പ്പെട്ടവരെ ആശുപത്രിയിലെത്തിച്ചു. കാറിന്റെ വലത് വശത്തെ ടയര്‍ പൊട്ടിയതാണ് അപകട കാരണമെന്ന് പറയുന്നു. സ്റ്റേഷന്‍ ഓഫിസര്‍ സതീഷ്‌കുമാറിന്റെ നേതൃത്വത്തില്‍ ഫയര്‍ഫോഴ്സ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി
---- facebook comment plugin here -----