Connect with us

National

പിഞ്ചുകുഞ്ഞിനെ തെരുവ് നായ്ക്കൾ കടിച്ചുകൊന്നു

ചൊവ്വാഴ്ച രാത്രി കുഞ്ഞ് വീട്ടിൽ നിന്ന് പുറത്തിറങ്ങിയപ്പോഴാണ് സംഭവം.

Published

|

Last Updated

ചിത്രം പ്രതീകാത്മകം

ഹൈദരാബാദ് | ജവഹർ നഗറിൽ തെരുവ് നായ്ക്കൾ കൂട്ടം ചേർന്ന് ഒന്നര വയസ്സുകാരനെ കടിച്ചുകൊന്നു. ചൊവ്വാഴ്ച രാത്രി കുഞ്ഞ് വീട്ടിൽ നിന്ന് പുറത്തിറങ്ങിയപ്പോഴാണ് സംഭവം. കുഞ്ഞിനെ തെരുവ് നായ്ക്കൾ ദൂരേക്ക് വലിച്ചിഴച്ചുകൊണ്ടുപോയി കടിച്ചുവലിക്കുകയായിരുന്നു.

കുഞ്ഞിനെ ആദ്യം സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. അവിടെ നിന്ന് സർക്കാർ ആശുപത്രിയിലേക്ക് റഫർ ചെയ്‌തു. ചികിത്സ തുടരുന്നതിനിടെ ഇന്നലെ രാത്രിയായിരുന്നു അന്ത്യം.

കുഞ്ഞിന്റെ മാതാപിതാക്കളുടെ പരാതിയിൽ പോലീസ് കേസെടുത്തു. സിദ്ദിപേട്ട് ജില്ലയിൽ നിന്നുള്ള കുടുംബം രണ്ട് മാസം മുമ്പാണ് ജവഹർ നഗറിലേക്ക് താമസം മാറിയത്.

Latest