National
ജീവനോടെ കുഴിച്ചുമൂടിയ പിഞ്ചുകുഞ്ഞിനെ രക്ഷിച്ചു
കൃഷിയിടത്തില്‍ നിന്ന് കുഞ്ഞിന്റെ കരച്ചില്‍ കേട്ടതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കുഞ്ഞിനെ കണ്ടെത്തിയത്.

അഹമ്മദാബാദ് | ജീവനോടെ കുഴിച്ചുമൂടിയ പിഞ്ചുകുഞ്ഞിനെ കരച്ചില്‍ കേട്ടെത്തിയ കര്‍ഷകന്‍ രക്ഷിച്ചു.ഗുജറാത്തിലെ സബര്‍കന്തയിലെ ഗാംഭോയി ഗ്രാമത്തിലാണ് സംഭവം. കൃഷിയിടത്തില്‍ നിന്ന് കുഞ്ഞിന്റെ കരച്ചില്‍ കേട്ടതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കുഞ്ഞിനെ കണ്ടെത്തിയത്.
കുഞ്ഞിന്റെ കൈ കുഴിക്ക് പുറത്തായിരുന്നു. മണ്ണ് മാറ്റി കുഞ്ഞിനെ പുറത്തെടുത്ത ശേഷം കര്‍ഷകന്‍ ആംബുലന്‍സ് വിളിക്കുകയും കുഞ്ഞിനെ സമീപത്തെ ആശുപത്രിയില്‍ എത്തിക്കുകയുമായിരുന്നു. കുഴിക്കകത്ത് ശ്വാസ തടസ്സം നേരിട്ട കുഞ്ഞിനെ ഐസിയുവിലേക്ക് മാറ്റി. പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
---- facebook comment plugin here -----