Connect with us

Kerala

സമസ്ത 34 മദ്‌റസകൾക്ക് കൂടി അംഗീകാരം നൽകി

മലപ്പുറം, കൊല്ലം, കണ്ണൂർ ജില്ലയിൽ നിന്നും കർണാടകയിൽ നിന്നുമുള്ള മദ്‌റസകൾക്കാണ് അംഗീകാരം നൽകിയത്

Published

|

Last Updated

കോഴിക്കോട് | സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോർഡ് പുതുതായി അപേക്ഷിച്ച 34 മദ്‌റസകൾക്കു കൂടി അംഗീകാരം നൽകി. മലപ്പുറം, കൊല്ലം, കണ്ണൂർ ജില്ലയിൽ നിന്നും കർണാടകയിൽ നിന്നുമുള്ള മദ്‌റസകൾക്കാണ് അംഗീകാരം നൽകിയത്.

മലപ്പുറം
ടി എം എസ് സുന്നി മദ്‌റസ ഈസ്റ്റ് വില്ലൂർ- ഇന്ത്യനൂർ, ബദർ മസ്ജിദ് മദ്‌റസ ചെമ്പയിൽ താഴം- തിരൂരങ്ങാടി,

കൊല്ലം
മർകസ് അൽ മുനവ്വറ പബ്ലിക് സ്‌കൂൾ മണപ്പള്ളി- മണപ്പള്ളി നോർത്ത്.

കണ്ണൂർ
അഹ്ദലിയ്യ സുന്നി മദ്‌റസ കൊയ്യോട്, അനസ് ഇബ്‌നു മാലിക് സുന്നി മദ്‌റസ കാർകിൽ പൂപം- കുറ്റേരി, ഹസൻ മുസ്‌ലിയാർ മെമ്മോറിയൽ മദ്‌റസ നെല്ലിപ്പറമ്പ് റോഡ്- കുറ്റേരി

കർണാടക
ദാവങ്കര: ഇഹ്‌സാൻ മദ്‌റസ കനക ഗിരി, ഇഹ്‌സാൻ മദ്‌റസ തവർഗെരെ, ത്വയ്യിബ ഇഹ്‌സാൻ അറബിക് മദ്‌റസ വിരുപ്പൂർ ഹട്ടി, ബന്ദേ നവാസ് ഇഹ്‌സാൻ മദ്‌റസ സിന്ധനൂർ, അൽ- റസ അറബിക് ഇഹ്‌സാൻ മദ്‌റസ എം ബി കോളനി, ഹസ്നൈൻ ഇഹ്‌സാൻ മദ്‌റസ നാഗന ഹള്ളി, ജാമിഅ ബിലാൽ ഇഹ്‌സാൻ മദ്‌റസ എമ്മിഗനൂർ, ഇഹ്‌സാൻ മദ്‌റസ താവരെ ഗരെ, ജാമിയ അശ്റഫിയ്യ ഇഹ്‌സാൻ മദ്‌റസ ദാസനൽ, ഗുൽഷാനെ റാസ ഇഹ്‌സാൻ മദ്‌റസ സിദ്ധ്പൂർ, ഇഹ്‌സാൻ അറബിക് മദ്‌റസ വദ്ദാര ഹട്ടി, അറബിയ ജാമിയ- ഇഹ്‌സാൻ മദ്‌റസ തവരെ ഗരെ,
ഫൈസ- ഇ- ഗൗസ് അസം ഇഹ്‌സാൻ മദ്‌റസ ഗംഗാവതി, ഗൗസിയ ഇഹ്‌സാൻ സുന്നി മദ്‌റസ ബന്ദ്രാൽ, ഇഹ്‌സാൻ മദ്‌റസ കരടഗി, ഗൗസിയ ഇഹ്‌സാൻ മദ്‌റസ എ കെ ഗോപാൽ നഗർ, ഇഹ്‌സാൻ നൂരിയ മദ്‌റസ ബുദുഗുമ്പ, ഇമാം അഹ്മദ് റാസ ഇഹ്‌സാൻ മദ്‌റസ സംഗപൂർ, സിയ- ഇ- മുസ്തഫ ഇഹ്‌സാൻ മദ്‌റസ മഹ്ബൂബ് നഗർ, ഖലന്ദരിയ അറബിക് ഇഹ്‌സാൻ മദ്‌റസ എസ് ബി നഗർ ഗംഗാവതി, അശ്റഫുൽ ഫുഖ ഇഹ്‌സാൻ മദ്‌റസ ഹയർ ബണ്ട്ക്കൽ, ഹുസൈനിയ്യ അറബി ഇഹ്‌സാൻ മദ്‌റസ ഹാലെ ജെഫ്റൽ കൽഗുഡി,ലത്തീപീർ ഖാദിരി ഇഹ്‌സാൻ മദ്‌റസ ഗംഗാവതി, കലന്തർ ഷാ അറബി ഇഹ്‌സാൻ മദ്‌റസ ബുതാനരസാപൂർ, ഗൗസിയ ഇഹ്‌സാൻ സുന്നി മദ്‌റസ ഉപ്പിൻ മല്ലി, മദനി ഇഹ്‌സാൻ മദ്‌റസ വക്കീൽ ഗേറ്റ്, നൂറുൽ ഉലമ ഇഹ്‌സാൻ മദ്‌റസ യാരേക്കുപ്പി, ഇഹ്‌സാൻ അറബി മദ്‌റസ മർലാന ഹള്ളി.

സമസ്ത സെന്ററിൽ നടന്ന സെക്രട്ടേറിയറ്റ് യോഗം സയ്യിദ് അലി ബാഫഖി തങ്ങളുടെ അധ്യക്ഷതയിൽ കെ കെ അഹ്‌മദ് കുട്ടി മുസ്‌ലിയാർ ഉദ്ഘാടനം ചെയ്തു.
പ്രൊഫ. എ കെ അബ്ദുൽ ഹമീദ്, കെ എം എ റഹീം, സി പി സൈതലവി, അബൂഹനീഫൽ ഫൈസി തെന്നല, വി പി എം ഫൈസി വില്യാപ്പള്ളി, അഡ്വ. എ കെ ഇസ്മാഈൽ വഫ, മജീദ് കക്കാട് സംബന്ധിച്ചു.