Connect with us

National

താജ്മഹലിന്റെ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയത് തടഞ്ഞ സുരക്ഷ ഉദ്യോഗസ്ഥനെ വിനോദ സഞ്ചാരി മര്‍ദിച്ചു

സിഐഎസ്എഫ് സബ് ഇന്‍സ്‌പെക്ടറും വിനോദസഞ്ചാരിയും തമ്മിലാണ് കയ്യാങ്കളി ഉണ്ടായത്

Published

|

Last Updated

 

ന്യൂഡല്‍ഹി | താജ്മഹലിന്റെ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തുന്നത് തടഞ്ഞ സുരക്ഷ ഉദ്യോഗസ്ഥനെ വിനോദ സഞ്ചാരി മര്‍ദിച്ചു. നിരോധനമേര്‍പ്പെടുത്തിയിട്ടും വിനോദ സഞ്ചാരി വീഡിയോ ചിത്രീകരിച്ചത് സുരക്ഷാ ഉദ്യോഗസ്ഥന്‍ ചോദ്യം ചെയ്തത് തര്‍ക്കത്തിന് വഴിവെക്കുകയായിരുന്നു. തുടര്‍ന്ന് ഇരുവരും തമ്മില്‍ കയ്യാങ്കളി ഉണ്ടായി.

സിഐഎസ്എഫ് സബ് ഇന്‍സ്‌പെക്ടറും വിനോദസഞ്ചാരിയും തമ്മിലാണ് കയ്യാങ്കളി ഉണ്ടായത്. ശനിയാഴ്ച ഉച്ചക്ക് രണ്ട് മണിക്കാണ് സംഭവം. വീഡിയോ ചിത്രീകരിക്കരുതെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടും വിനോദ സഞ്ചാരി വീഡിയോ റെക്കോര്‍ഡ് ചെയ്യാന്‍ ശ്രമിക്കുകയായിരുന്നു. ഇതോടെ സുരക്ഷാ ഉദ്യോഗസ്ഥന്‍ ഇയാളുടെ മൊബൈല്‍ ഫോണ്‍ പിടിച്ചെടുക്കാന്‍ ശ്രമിച്ചതോടെയാണ് തര്‍ക്കം രൂക്ഷമായത്.

വീഡിയോ റെക്കോര്‍ഡ് ചെയ്യാന്‍ സമ്മതിക്കാത്തതിനെ തുടര്‍ന്ന് വിനോദസഞ്ചാരികള്‍ പ്രകോപിതരാവുകയും ശാരീരികമായ ആക്രമിക്കുകയുമായിരുന്നെന്ന് ഓഫീസര്‍ രമേഷ് ചന്ദ് പറഞ്ഞു. ഇരു ഭാഗത്ത് നിന്നും പരാതി ലഭിച്ചെന്നും സംഭവത്തിന്റെ വീഡിയോ പരിശോധിച്ചു വരികയാണെന്നും സിഐഎസ്എഫ് കമാന്‍ഡന്റ് രാഹുല്‍ യാദവ് പറഞ്ഞു.

Latest