Connect with us

Kerala

ഗൂഡല്ലൂരില്‍ വിനോദയാത്രാ സംഘത്തിന് കടന്നല്‍ക്കുത്തേറ്റു; യുവാവ് മരിച്ചു

നീലഗിരി ഗൂഡല്ലൂരില്‍ പെരുന്നാള്‍ ആഘോഷത്തിന്റെ ഭാഗമായി എത്തിയ കോഴിക്കോട് ജില്ലയില്‍ നിന്നുള്ള സംഘത്തിലുണ്ടായിരുന്ന വടകര ആയഞ്ചേരി വള്ള്യാട് സ്വദേശി പി സാബിര്‍ ആണ് മരിച്ചത്

Published

|

Last Updated

ഗൂഡല്ലൂര്‍ | വിനോദയാത്രാ സംഘത്തിന് നേരെയുണ്ടായ കടന്നല്‍ ആക്രമണത്തില്‍ ഒരു യുവാവ് മരിച്ചു. നീലഗിരി ഗൂഡല്ലൂരില്‍ പെരുന്നാള്‍ ആഘോഷത്തിന്റെ ഭാഗമായി എത്തിയ കോഴിക്കോട് ജില്ലയില്‍ നിന്നുള്ള സംഘത്തിലുണ്ടായിരുന്ന വടകര ആയഞ്ചേരി വള്ള്യാട് സ്വദേശി പി സാബിര്‍ ആണ് മരിച്ചത്.

രണ്ട് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കുറ്റ്യാടി സ്വദേശികളായ വിനോദയാത്രാ സംഘത്തിന് നേരെയാണ് കടന്നല്‍ ആക്രമണം ഉണ്ടായത്. പരിക്കേറ്റ ഒരാളെ വയനാട്ടിലെ ആശുപത്രിയിലേക്കും മറ്റൊരാളെ കോഴിക്കോട്ടെ ആശുപത്രിയിലേക്കും മാറ്റിയിരിക്കുകയാണ്.

 

Latest