National
മണിക്കൂറുകളുടെ വ്യത്യാസത്തില്‍ ദമ്പതിമാര്‍ക്ക് ദാരുണാന്ത്യം
2023 നവംബര്‍ 30നാണ് അഭിഷേകും അഞ്ജലിയും വിവാഹിതരാകുന്നത്.
ന്യൂഡല്‍ഹി | ഗാസിയാബാദില്‍ ഭാര്യയും ഭര്‍ത്താവും മണിക്കൂറുകളുടെ വ്യത്യാസത്തില്‍ മരിച്ചു. 25കാരനായ അഭിഷേക് ആവുവാലി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിക്കുകയും ഭാര്യ അജ്ഞലി (22) ആത്മഹത്യചെയ്യുകയുമായിരുന്നു.
ഡഹിയിലുള്ള മൃഗശാല സന്ദര്‍ശിക്കാനെത്തിയ അഭിഷേകിന് സ്ഥലത്ത് വെച്ച് നെഞ്ചുവേദന അനുഭവപ്പെട്ടു. തുടര്‍ന്ന് അഞ്ജലി സുഹൃത്തുക്കളേയും ബന്ധുക്കളേയും വിവരം അറിയിച്ച് അഭിഷേകിനെ ഗുരു തേജ് ബഹാദൂര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ നെഞ്ചുവേദന ഗുരുതരമായതിനെ തുടര്‍ന്ന് അഭിഷേകിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റേണ്ടിവന്നു. എന്നാല്‍ ആശുപത്രിയില്‍ എത്തുന്നതിനു മുമ്പേ മരണം സംഭവിക്കുകയായിരുന്നു.
അഭിഷേകിന്റെ മൃതദേഹം ഇരുവരുടേയും ഫ്ളാറ്റായ ആല്‍കോണ്‍ അപ്പാര്‍ട്ട്മെന്റിലേക്ക് കൊണ്ടുവന്നപ്പോള്‍ ഭര്‍ത്താവിന്റെ ചേതനയറ്റ ശരീരം കണ്ട് മനംനൊന്ത അജ്ഞലി ഫ്ളാറ്റിന്റെ ഏഴാം നിലയില്‍ നിന്നും താഴേക്ക് ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു. ബന്ധുക്കള്‍ ഉടന്‍ തന്നെ അജ്ഞലിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. 2023 നവംബര്‍ 30നാണ് അഭിഷേകും അഞ്ജലിയും വിവാഹിതരാകുന്നത്.