Connect with us

Kerala

യാത്രക്കാരുമായി പോയ സ്വകാര്യ ബസിനു മുകളില്‍ മരം വീണു

ശാന്തംപാറയില്‍ നിന്ന് തൊടുപുഴയിലേക്ക് വരികയായിരുന്നു ബസ്.

Published

|

Last Updated

ഇടുക്കി |ഇടുക്കിയില്‍  യാത്രക്കാരുമായി പോയ സ്വകാര്യ ബസിനു മുകളില്‍ മരം വീണു.അപകടത്തില്‍ ഒരാള്‍ക്ക് പരുക്കേറ്റു. അടിമാലി പഞ്ചായത്ത് ടൗണ്‍ ഹാളിന് സമീപമാണ് സംഭവം. ശാന്തംപാറയില്‍ നിന്ന് തൊടുപുഴയിലേക്ക് വരികയായിരുന്നു ബസ്.

ദിവസങ്ങള്‍ക്ക് മുമ്പ് ഇതേ മരത്തിന്റെ കൊമ്പ് ഓട്ടോറിക്ഷയുടെ മുകളിലേക്ക് ഒടിഞ്ഞ് വീണ് അപകടം ഉണ്ടായിരുന്നു. മരം മുറിച്ച് നീക്കണമെന്ന് പ്രദേശവാസികള്‍ ആവശ്യമുന്നയിക്കുകയും ചെയ്തിരുന്നു.

Latest