Connect with us

Alappuzha

ഓടിക്കൊണ്ടിരുന്ന കാറിന് മുകളിലേക്ക് മരം വീണു; കുടുംബം അത്ഭുതകരമായി രക്ഷപ്പെട്ടു

കോഴിക്കോട് കോളജില്‍ പഠിക്കുന്ന മകള്‍ അനഹ അമ്പലപ്പുഴയില്‍ ട്രെയിനില്‍ എത്തിയപ്പോള്‍ വീട്ടിലേക്ക് കൊണ്ടുവരുന്നതിനാണ് കുടുംബം യാത്ര തിരിച്ചത്

Published

|

Last Updated

കുട്ടനാട് |  തകഴി കേളമംഗലത്ത് ഓടിക്കൊണ്ടിരുന്ന കാറിന് മുകളിലേക്ക് മരം വീണു. കാര്‍ യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. കേളമംഗലം തുരുത്തിച്ചിറയില്‍ ഷാജി സി എന്‍ (55), ഭാര്യ ശ്രീദേവി ഷാജി (54), മകള്‍ അനഹ ഷാജി (20) എന്നിവരാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്.

കേളമംഗലം ബോട്ട് ജെട്ടി റോഡില്‍ കഴിഞ്ഞ ദിവസം രാത്രി എട്ട് മണിയോടെയായിരുന്നു അപകടം. കോഴിക്കോട് കോളജില്‍ പഠിക്കുന്ന മകള്‍ അനഹ അമ്പലപ്പുഴയില്‍ ട്രെയിനില്‍ എത്തിയപ്പോള്‍ വീട്ടിലേക്ക് കൊണ്ടുവരുന്നതിനാണ് കുടുംബം യാത്ര തിരിച്ചത്. ബോട്ട് ജെട്ടി റോഡിന് സമീപത്തെത്തിയപ്പോള്‍ കറുക മരം വാഹനത്തിന്റെ മുകളിലേക്ക് വീഴുകയായിരുന്നു.കാറിന്റെ മുന്നിലെയും ഡോറുകളുടെയും ഗ്ലാസ്സുകള്‍ പൂര്‍ണമായും തകരുകയും വാഹനത്തിന് കേട് സംഭവിക്കുകയും ചെയ്തിട്ടുണ്ട്.
വാഹന ഗതാഗതവും മണിക്കൂറുകളോളം തടസ്സപ്പെട്ടു. രാത്രി 12 മണിയോടെ നാട്ടുകാര്‍ മരം വെട്ടി മാറ്റിയ ശേഷമാണ് ഗതാഗതം പുനരാരംഭിച്ചത്.

 

Latest