Kerala
ഗൂളിക്കടവിൽ ഓട്ടോറിക്ഷക്ക് മുകളിൽ മരം വീണു;25കാരന് ഗുരുതര പരുക്ക്
അപകടത്തില്‍ ഓട്ടോറിക്ഷയുടെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു.
പാലക്കാട് | പാലക്കാട് ഗൂളിക്കടവില്‍ മരം ഓട്ടോറിക്ഷയ്ക്ക് മുകളില്‍ വീണ് 25കാരന് ഗുരുതര പരുക്ക്. ഒമ്മല സ്വദേശി ഫൈസലിനാണ് അപകടത്തില്‍ ഗുരുതരപരുക്കേറ്റത്.
ജോലി സ്ഥലത്തേക്ക് പോകുന്നതിനിടെ യുവാവ് ഓടിച്ച ഓട്ടോറിക്ഷക്ക് മേല്‍ മരം വീഴുകയായിരുന്നു. ഫൈസലിനെ നാട്ടുകാര്‍ ചേര്‍ന്ന് സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തില്‍ ഓട്ടോറിക്ഷയുടെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു.
---- facebook comment plugin here -----