Connect with us

Kerala

അമരമ്പലത്ത് ഭൂമിയില്‍ പ്രകമ്പനം അനുഭവപ്പെട്ടു

ഭൂമികുലുക്കമല്ല ഉണ്ടായതെന്നും ചെറിയൊരു പ്രകമ്പനം സംഭവിച്ചിരിക്കാമെന്നും റവന്യൂ ഉദ്യോഗസ്ഥര്‍ പറഞ്ഞു

Published

|

Last Updated

മലപ്പുറം | മലപ്പുറം ജില്ലയിലെ അമരമ്പലത്ത് ഭൂമിയില്‍ പ്രകമ്പനം അനുഭവപ്പെട്ടു. സംഭവത്തെ തുടര്‍ന്ന് ജനങ്ങള്‍ പരിഭ്രാന്തരായി. എന്നാല്‍ ഭൂമികുലുക്കമല്ലെന്ന് റവന്യൂ ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു.

അമരമ്പലം പൂക്കോട്ടുംപാടത്ത് 15ാം വാര്‍ഡിലാണ് ചെറിയ രീതിയില്‍ പ്രകമ്പനം ഉണ്ടായത്. ഇടിമുഴക്കം പോലെ ശബ്ദമുണ്ടാകുകയും ചെറിയ തരിപ്പും അനുഭവപ്പെട്ടെന്ന് നാട്ടുകാര്‍ പറഞ്ഞു. പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. അപകടങ്ങളോ നാശനഷ്ടമോ ഉണ്ടായിട്ടില്ല.

ഭൂമികുലുക്കമല്ല ഉണ്ടായതെന്നും ചെറിയൊരു പ്രകമ്പനം സംഭവിച്ചിരിക്കാമെന്നും റവന്യൂ ഉദ്യോഗസ്ഥര്‍ പറഞ്ഞു. സംഭവ സ്ഥലത്ത് വിശദമായ പരിശോധന നടത്തിക്കൊണ്ടിരിക്കുകയാണ്. രാവിലെ 10.45ഓടെ ശബ്ദവും തരിപ്പും അനുഭവപ്പെട്ടു എന്നാണ് നാട്ടുകാര്‍ പറയുന്നത്.

---- facebook comment plugin here -----

Latest