Connect with us

Kerala

ആദിവാസി വിഭാഗത്തില്‍പ്പെട്ടയാളെ കാറില്‍ വലിച്ചിഴച്ച സംഭവം; രണ്ട് പ്രതികള്‍ക്കായി ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി

പ്രതികള്‍ സംസ്ഥാനം വിടാനുള്ള സാധ്യതയാണ് പോലീസ് കണക്കുകൂട്ടുന്നത്

Published

|

Last Updated

കല്‍പ്പറ്റ |  വയനാട് മാനന്തവാടി കൂടല്‍കടവില്‍ ആദിവാസിയായ മാതനെ(49) കാറിനൊപ്പം റോഡിലൂടെ വലിച്ചിഴച്ച സംഭവത്തില്‍ രണ്ട് പ്രതികള്‍ക്കായി ലുക് ഔട്ട് നോട്ടീസ് പുറത്തിറക്കി. പനമരം സ്വദേശികളായ നബീല്‍ കമര്‍, വിഷ്ണു എന്നിവര്‍ക്കെതിരെയാണ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയത്. സംഭവത്തില്‍ പച്ചിലക്കാട് സ്വദേശികളായ മുഹമ്മദ് അര്‍ഷാദ്, അഭിരാം എന്നിവര്‍ ഇന്ന് പിടിയിലായിരുന്നു.

ഇന്ന് വൈകിട്ടാണ് പ്രതികള്‍ക്കെതിരെ പോലീസ് ലുക്കൗട്ട് നോട്ടീസിറക്കിയത്. പ്രതികള്‍ സംസ്ഥാനം വിടാനുള്ള സാധ്യതയാണ് പോലീസ് കണക്കുകൂട്ടുന്നത്. കേസില്‍ പച്ചിലക്കാട് സ്വദേശികളായ മുഹമ്മദ് അര്‍ഷിദും അഭിരാമും കര്‍ണാടകയില്‍ നിന്ന് കല്‍പ്പറ്റയിലേക്ക് വരും വഴിയാണ് പിടിയിലായത്.

പരുക്കേറ്റ് മാനന്തവാടി മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്ന മാതനെ മന്ത്രി ഒ ആര്‍ കേളു സന്ദര്‍ശിച്ചു. ഞായറാഴ്ച വൈകിട്ട് 5 മണി യോടെയാണ് മാനന്തവാടി പനമരം പുഴകള്‍ ചേരുന്ന കൂടല്‍കടവ് പ്രദേശത്ത് വച്ച് അക്രമി സംഘം മാതനെ കാറിനൊപ്പം വലിച്ചിഴച്ചത്.

 

Latest