National
ഊട്ടിയില്‍ ആദിവാസി യുവാവിനെ പുലി കൊന്നു
കാണാതായ പോത്തിനെ അന്വേഷിച്ച് വനമേഖലയിലേക്ക് പോയതായിരുന്നു

ഊട്ടി | ഊട്ടിയില്‍ ആദിവാസി യുവാവ് പുലിയുടെ ആക്രണത്തില്‍ കൊല്ലപ്പെട്ടു. തോഡര്‍ ഗോത്രത്തില്‍പ്പെട്ട കേന്തര്‍കുട്ടന്‍(41) ആണ് മരിച്ചത്. നീലഗിരി ഫോറസ്റ്റ് ഡിവിഷനിലെ ഗവര്‍ണര്‍ഷോലയിലാണ് സംഭവം.
കാണാതായ പോത്തിനെ അന്വേഷിച്ച് ഇന്നലെ വൈകുന്നേരം വനമേഖലയിലേക്ക് പോയതാണ് കേന്തര്‍കുട്ടന്‍. രാവിലെയും തിരിച്ചെത്താതിരുന്നതോടെ ബന്ധുക്കള്‍ തിരച്ചില്‍ നടത്തുന്നതിടെയാണ് മൃതദേഹം കണ്ടെത്തിയത്.
---- facebook comment plugin here -----