Connect with us

uae national day

യു എ ഇ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി മരുഭൂമിയിലേക്ക് വിനോദയാത്ര സംഘടിപ്പിച്ചു

യു എ ഇയുടെ അമ്പതാം ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി ഫ്രണ്ട്സ് എ ഡി എം എസ് മരുഭൂമിയിലേക്ക് വിനോദയാത്ര സംഘടിപ്പിച്ചു

Published

|

Last Updated

അബൂദബി | യു എ ഇയുടെ അമ്പതാം ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി ഫ്രണ്ട്സ് എ ഡി എം എസ് മരുഭൂമിയിലേക്ക് വിനോദയാത്ര സംഘടിപ്പിച്ചു. ഡെസേര്‍ട് റോസ് എന്ന ടൂറിസം സ്ഥാപനവുമായി സഹകരിച്ചാണ് ഡേ അറ്റ് ഡിസര്‍ട്ട് എന്ന പേരില്‍ യാത്ര സംഘടിപ്പിച്ചത്.

അബൂദബിയില്‍ താമസിക്കുന്ന ഫ്രണ്ട്‌സ് എ ഡി എം എസിന്റെ കുടുംബാംഗങ്ങള്‍ക്കും, കൂട്ടുകാര്‍ക്കും, സഹോദര സംഘടനാപ്രവര്‍ത്തകര്‍ക്കും മരുഭൂമിയിലെ തദ്ദേശീയ കാഴ്ചകള്‍ കാണുവാനും, ഡെസേര്‍ട് ഡ്രൈവ്, തന്നൂര ഡാന്‍സ്, ഹെന്ന പെയിന്റിംഗ്, ഒട്ടക സഫാരി തുടങ്ങി നിരവധി വിനോദങ്ങള്‍ ആസ്വദിക്കുവാനും അവസരമൊരുക്കിയ വിനോദയാത്രയുടെ കൂടെ മരുഭൂമിയില്‍ ഒരു അത്താഴ വിരുന്നും ഒരുക്കിയിരുന്നു.

ഫ്രണ്ട്സ് എ ഡി എം എസ് പ്രസിഡന്റ് റഫീഖ് കയനായിലിന്റെ അധ്യക്ഷതയില്‍ മരുഭൂമിയില്‍ ചേര്‍ന്ന സാംസ്‌കാരിക സമ്മേളനത്തില്‍ അബുദാബി മലയാളി സമാജം പ്രസിഡന്റ് സലിം ചിറക്കല്‍, കോ- ഓര്‍ഡിനേഷന്‍ ചെയര്‍മാന്‍ യേശുശീലന്‍, കേരള സോഷ്യല്‍ സെന്റര്‍ മുന്‍ പ്രസിഡന്റ് എന്‍. വി. മോഹനന്‍, ശക്തി തിയറ്റേഴ്സ് അബൂദബി പ്രസിഡന്റ് മനോജ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

ജനറല്‍ സെക്രട്ടറി ഫസല്‍ കുന്നംകുളം സ്വാഗതവും സെക്രട്ടറി ഗഫൂര്‍ എടപ്പാള്‍ നന്ദിയും രേഖപ്പെടുത്തി. തുടര്‍ന്ന് ഏഷ്യാനെറ്റ് മൈലാഞ്ചി റിയാലിറ്റി ഷോ ജേതാവ് ആസിഫ് കപ്പാടിന്റെ ഗാനമേള, കുട്ടികള്‍ക്കും, മുതിര്‍ന്നവര്‍ക്കും, വനിതകള്‍ക്കുമായി വിവിധ മത്സരങ്ങള്‍, വൈവിധ്യമാര്‍ന്ന കലാപരിപാടികള്‍ അരങ്ങേറി.

മത്സരവിജയികള്‍ക്കുള്ള സമ്മാനങ്ങളും, സര്‍പ്രൈസ് ഗിഫ്റ്റുകളും ഫ്രണ്ട്‌സ് എ ഡി എം എസ് പ്രസിഡന്റ് റഫീഖ് കയനായില്‍, ജനറല്‍ സെക്രട്ടറി ഫസല്‍ കുന്നംകുളം, വൈസ് പ്രസിഡന്റ് റയീസ് മാറഞ്ചേരി, കോര്‍ഡിനേറ്റര്‍ ബിനു ബാനര്‍ജി, സെക്രട്ടറിമാരായ ഗഫൂര്‍ എടപ്പാള്‍, റഷീദ് അയിരൂര്‍, ട്രഷറര്‍ തജ്ജുദ്ദിന്‍, സമാജം കമറ്റി അംഗങ്ങളായ ഷാജികുമാര്‍, സതീഷ് കൊല്ലം, രേഖിന്‍ സോമന്‍, ശക്തി തിയറ്റേഴ്സ് ജനറല്‍ സെക്രട്ടറി സഫറുള്ള പലപ്പെട്ടി, റജബ് കാര്‍ഗോ എം ഡി. ഫൈസല്‍ കാരാട്ട്, ഇന്‍കാസ് വൈസ് പ്രസിഡന്റ് നിസാര്‍, എന്‍. എം. അബൂബക്കര്‍, ഫ്രണ്ട്‌സ് എ ഡി എം എസ് എക്‌സിക്യൂട്ടീവ് അംഗങ്ങളായ റജീദ് പട്ടോളി, ലത്തീഫ് മാറഞ്ചേരി, ടി. എ. അന്‍സാര്‍, ഹംസ കുന്നംകുളം, സമാജം വനിതാ വിഭാഗം അംഗങ്ങളായ അപര്‍ണ സന്തോഷ്, അനൂപ ബാനര്‍ജി, നൗഷിദ ഫസല്‍, ഡസെര്‍ട്ട് റോസ് ടൂര്‍ എം. ഡി. അന്‍ഷാര്‍ തുടങ്ങിയവര്‍ വിതരണം ചെയ്തു.

വൈകുന്നേരം മൂന്നു മണിക്ക് ആരംഭിച്ച പരിപാടി അര്‍ദ്ധരാത്രിവരെ നീണ്ടുനിന്നു. ഇരുനൂറിലേറെ പേര് പരിപാടിയില്‍ പങ്കെടുത്തു.

Latest