Connect with us

National

അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിന് വെടിമരുന്നുമായി പോയ ട്രക്ക് കത്തിനശിച്ചു

തമിഴ്നാട്ടിൽ നിന്ന് അയോധ്യയിലേക്ക് വെടിമരുന്നുമായി പോയ ട്രക്കിന് ഉത്തർപ്രദേശിലെ ഉന്നാവോ ജില്ലയിലെ പൂർവ കോട്വാലിയിലെ ഖാർഗി ഖേദ ഗ്രാമത്തിന് സമീപം വെച്ചാണ് തീപിടിച്ചത്.

Published

|

Last Updated

അയോധ്യ | അയോധ്യയിൽ ബാബരി മസ്ജിദ് തകർത്ത സ്ഥലത്ത് നിർമിക്കുന്ന രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങിന് അയോധ്യയിലേക്ക് വെടിമരുന്നുമായി പുറപ്പെട്ട ട്രക്കിന് തീപിടിച്ചു. തമിഴ്നാട്ടിൽ നിന്ന് അയോധ്യയിലേക്ക് വെടിമരുന്നുമായി പോയ ട്രക്കിന് ഉത്തർപ്രദേശിലെ ഉന്നാവോ ജില്ലയിലെ പൂർവ കോട്വാലിയിലെ ഖാർഗി ഖേദ ഗ്രാമത്തിന് സമീപം വെച്ചാണ് തീപിടിച്ചത്. ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം.

സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ട്രക്കിൽ നിന്ന് ഉഗ്രശബ്ദത്തിൽ വെടിക്കെട്ട് ഉയരുന്നതും തീ ആളിക്കത്തുന്നതും ദൃശ്യങ്ങളിൽ കാണാം. മൂന്ന് മണിക്കൂറിലധികം കത്തിയ ശേഷമാണ് തീ അണക്കാനായത്.

പ്രതിഷ്ഠാ ചടങ്ങിന് കത്തിക്കാനുള്ള വെടിമരുന്നുമായി പുറപ്പെട്ടതാണ് ട്രക്കുകളെന്ന് മാധ്യമ റിപ്പോർട്ടുകൾ പറയുന്നു. ഇക്കാര്യം അധികൃതർ സ്ഥിരീകരിച്ചിട്ടില്ല. സംഭവത്തിൽ ആർക്കും പരുക്കേറ്റതായും വിവരമില്ല. എങ്ങനെയാണ് ട്രക്കിന് തീപിടിച്ചത് എന്നതും അജ്ഞാതമാണ്.