Connect with us

Kerala

മര്‍ദനത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന ട്വന്റി ട്വന്റി പ്രവര്‍ത്തകന്‍ മരിച്ചു

Published

|

Last Updated

കൊച്ചി | മര്‍ദനത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന ട്വന്റി ട്വന്റി പ്രവര്‍ത്തകന്‍ മരിച്ചു. കിഴക്കമ്പലം കാവുങ്ങപ്പറമ്പ് പാറപ്പുറം കോളനിയില്‍ ചായാട്ടുഞാലില്‍ സി കെ ദീപു (37) ആണ് മരിച്ചത്. സംഭവത്തില്‍ സി പി എം പ്രവര്‍ത്തകരായ ബഷീര്‍, സൈനുദ്ദീന്‍, അബ്ദുറഹ്‌മാന്‍, അബ്ദുല്‍ അസീസ് എന്നിവര്‍ അറസ്റ്റിലായിരുന്നു. കിഴക്കമ്പലം അഞ്ചാം വാര്‍ഡ് സെക്രട്ടറിയായിരുന്നു ദീപു. ഇന്ന് 12 ഓടെ മസ്തിഷ്‌ക മരണം സംഭവിക്കുകയായിരുന്നു.

കഴിഞ്ഞ ശനിയാഴ്ച ട്വന്റി ട്വന്റിയുടെ നേതൃത്വത്തില്‍ നടന്ന വിളക്കണയ്ക്കല്‍ സമരവുമായി ബന്ധപ്പെട്ടുണ്ടായ സംഘര്‍ഷത്തിലാണ് ദീപുവിന് പരുക്കേറ്റത്. കുന്നത്തുനാട് എം എല്‍ എ. ശ്രീനിജനെതിരെയായിരുന്നു സമരം. മര്‍ദനത്തില്‍ സാരമായി പരുക്കേറ്റ ദീപുവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ഡോക്ടര്‍മാര്‍ നടത്തിയ പരിശോധനയില്‍ ആന്തരിക രക്തസ്രാവമുണ്ടായതായി കണ്ടെത്തുകയായിരുന്നു. കൊച്ചി രാജഗിരി ആശുപത്രിയില്‍ വെന്റിലേറ്ററില്‍ കഴിയവേയാണ് അന്ത്യം.

 

Latest