Kerala
കളിക്കുന്നതിനിടെ രണ്ടര വയസുകാരന്‍ കനാലില്‍ വീണ് മരിച്ചു
വീടിനു സമീപത്ത് കളിക്കുന്നതിനിടയില്‍ അബദ്ധത്തില്‍ കനാലില്‍ വീഴുകയായിരുന്നു
കല്‍പ്പറ്റ | കളിക്കുന്നതിനിടെ രണ്ടര വയസ്സുകാരന്‍ വീടിനടുത്ത കനാലില്‍ വീണു മരിച്ചു. പനമരം പരക്കുനിയില്‍ മഞ്ചേരി ഷംനാജ്-ഷബാന ദമ്പതികളുടെ മകന്‍ മുഹമ്മദ് ഹയാന്‍ ആണ് മരിച്ചത്. വീടിനു സമീപത്ത് കളിക്കുന്നതിനിടയില്‍ അബദ്ധത്തില്‍ കനാലില്‍ വീഴുകയായിരുന്നു.
ഒഴുക്കില്‍പ്പെട്ട ഹയാനെ വീടിനു സമീപത്ത് നിന്നുംഏകദേശം അന്‍പത് മീറ്ററോളം ദൂരെ നിന്നാണ് കണ്ടെത്തിയത്. ഉടന്‍ തന്നെ വീട്ടുകാരും പ്രദേശവാസികളും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല
---- facebook comment plugin here -----