National
ഗുജറാത്തില്‍ കളിക്കുന്നതിനിടെ കുഴല്‍ക്കിണറില്‍ വീണ രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം
തിങ്കളാഴ്ച ഉച്ചയോടെ കളിക്കുന്നതിനിടെ കുട്ടി വീടിന് മുന്നിലുള്ള കുഴല്‍ക്കിണറിലേക്ക് വീഴുകയായിരുന്നു.

മുംബൈ| ഗുജറാത്തിലെ ദ്വാരകയില്‍ 130 അടി താഴ്ചയിലുളള കുഴല്‍കിണറില്‍ വീണ രണ്ടര വയസ്സുകാരി മരിച്ചു. എയ്ഞ്ചല്‍ സാക്കറെയാണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചയോടെ കളിക്കുന്നതിനിടെ കുട്ടി വീടിന് മുന്നിലുള്ള കുഴല്‍ക്കിണറിലേക്ക് വീഴുകയായിരുന്നു.
എട്ട് മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവില്‍ അബോധാവസ്ഥയിലാണ് കുഞ്ഞിനെ പുറത്തെടുത്തത്. രാത്രി പത്ത് മണിയോടെയാണ് കുഞ്ഞിനെ പുറത്തെടുക്കാന്‍ സാധിച്ചത്. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. സംഭവസ്ഥലത്ത് എന്‍ഡിആര്‍എഫ് സംഘം ഉള്‍പ്പെടെ എത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
---- facebook comment plugin here -----