Connect with us

Kerala

രണ്ടര വയസ്സുകാരിയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം; മാതാവിനെതിരെ കൊലക്കുറ്റത്തിന് കേസ്

വന്നേരി സ്വദേശി ഹസീന (35)ക്കെതിരെയാണ് പോലീസ് കേസെടുത്തത്.

Published

|

Last Updated

മലപ്പുറം | ചങ്ങരംകുളത്ത് രണ്ടര വയസ്സുകാരിയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ മാതാവിനെതിരെ കൊലക്കുറ്റത്തിന് കേസ്. വന്നേരി സ്വദേശി ഹസീന (35)ക്കെതിരെയാണ് പോലീസ് കേസെടുത്തത്.

കുട്ടിയോടൊപ്പം ഹസീനയെയും കിണറ്റില്‍ കണ്ടെത്തിയിരുന്നു. ഗുരുതര പരുക്കേറ്റ ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ചങ്ങരംകുളം പേരോത്തയില്‍ റഫീഖ്-ഹസീന ദമ്പതികളുടെ മകള്‍ ഇശ മെഹ്‌റിന്‍ ആണ് മരിച്ചത്. രാവിലെ ഉമ്മയെയും മകളെയും കാണാതായതിനെ തുടര്‍ന്ന് വീട്ടുകാര്‍ അന്വേഷിച്ചപ്പോഴാണ് കിണറ്റില്‍ കണ്ടത്. കുട്ടി മരിച്ച നിലയിലായിരുന്നു.

 

Latest