Connect with us

National

 ദ്വിദിന സന്ദര്‍ശനം; രാഷ്ട്രപതി ദൗപതി മുര്‍മുവിന് പശ്ചിമ ബംഗാളില്‍ ഉജ്ജ്വല വരവേല്‍പ്പ്

ട്രൈബല്‍ ഡ്രം വായിച്ചും, ഗോത്ര നൃത്തത്തില്‍ കലാകാരന്മാരോടൊപ്പം ചേര്‍ന്നും രാഷ്ട്രപതി സ്വീകരണ പരിപാടികള്‍ ആസ്വദിച്ചു.

Published

|

Last Updated

ന്യൂഡല്‍ഹി| ദ്വിദിന സന്ദര്‍ശനത്തിനെത്തിയ രാഷ്ട്രപതി ദൗപതി മുര്‍മുവിന് പശ്ചിമ ബംഗാളില്‍ ഉജ്ജ്വല സ്വീകരണം. മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ നേതൃത്വത്തില്‍ രാഷ്ട്രപതിയെ സ്വീകരിച്ചു. ബംഗാളിന്റെ തനതായ ഗോത്രവര്‍ഗ സാംസ്‌കാരിക പരിപാടികളോടെയായിരുന്നു വരവേല്‍പ്പ്. ട്രൈബല്‍ ഡ്രം വായിച്ചും, ഗോത്ര നൃത്തത്തില്‍ കലാകാരന്മാരോടൊപ്പം ചേര്‍ന്നും രാഷ്ട്രപതി പരിപാടികള്‍ ആസ്വദിച്ചു.

കൊല്‍ക്കത്തയിലെ നേതാജി ഇന്‍ഡോര്‍ സ്റ്റേഡിയത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ മുര്‍മുവിനായി പരിപാടികള്‍ സംഘടിപ്പിച്ചത്. ഗവര്‍ണര്‍ സി വി ആനന്ദ ബോസും ചടങ്ങില്‍ പങ്കെടുത്തു. രാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ട ശേഷമുള്ള മുര്‍മുവിന്റെ ആദ്യ ബംഗാള്‍ സന്ദര്‍ശനമാണിത്.

മാഡം, താങ്കളാണ് ഭരണഘടനാ തലവനെന്നും, ദയവായി ഈ രാജ്യത്തിന്റെ ഭരണഘടന സംരക്ഷിക്കണമെന്നും മമത വേദിയില്‍ രാഷ്ട്രപതിയോട് ആവശ്യപ്പെട്ടു.

അതേസമയം, രാഷ്ട്രപതിയുടെ ഔദ്യോഗിക പൗരസ്വീകരണ ചടങ്ങുമായി ബന്ധപ്പെട്ട് നേരത്തെ തന്നെ വിവാദമുയര്‍ന്നിരുന്നു. നിയമസഭയിലെ പ്രതിപക്ഷ നേതാവ് ബി ജെ പിയുടെ സുവേന്ദു അധികാരിയെ പരിപാടിയിലേക്ക് ക്ഷണിച്ചില്ലെന്ന് ആരോപണമുണ്ടായി. പക്ഷെ തൃണമൂല്‍ കോണ്‍ഗ്രസ് ഈ ആരോപണത്തെ തള്ളിക്കളഞ്ഞു. ക്ഷണിച്ചിട്ടും ബിജെപി നേതാക്കള്‍ രാഷ്ട്രപതിയുടെ പരിപാടി ‘ബഹിഷ്‌കരിക്കുകയായിരുന്നുവെന്നാണ് തൃണമൂല്‍ കോണ്‍ഗ്രസ് പറയുന്നത്.

 

 

Latest