Kerala
വടക്കാഞ്ചേരി എങ്കക്കാട് റെയില്‍വേ ട്രാക്കിനരികില്‍ രണ്ടാഴ്ച പഴക്കമുള്ള മൃതദേഹം കണ്ടെത്തി
ആളെ തിരിച്ചറിയാന്‍ വടക്കാഞ്ചേരി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.
തൃശൂര്‍|വടക്കാഞ്ചേരി എങ്കക്കാട് റെയില്‍വേ ട്രാക്കിനരികില്‍ രണ്ടാഴ്ച പഴക്കമുള്ള മൃതദേഹം കണ്ടെത്തി. ഇന്ന് രാവിലെ പത്തരയോടെ ഒരു പുരുഷന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ശരീര അവശിഷ്ടങ്ങള്‍ പത്തു മീറ്റര്‍ അകലെ വരെ കണ്ടെത്തി.
ആളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. ആളെ തിരിച്ചറിയാന്‍ വടക്കാഞ്ചേരി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.
---- facebook comment plugin here -----