Connect with us

Kerala

ജല അതോറിറ്റി പൈപ്പിടാന്‍ എടുത്ത കുഴിയില്‍ വീണ് ഇരുചക്ര വാഹനയാത്രക്കാരന്‍ മരിച്ചു

പാലക്കാട് പറക്കുന്നത്ത് വടക്കന്തറ മനയ്ക്കല്‍ത്തൊടി സുധാകരന്‍ (65) ആണ് മരിച്ചത്.

Published

|

Last Updated

പാലക്കാട്|പാലക്കാട് റോഡരികില്‍ ജലഅതോറിറ്റി പൈപ്പിടാന്‍ എടുത്ത കുഴിയില്‍ വീണുണ്ടായ അപകടത്തില്‍ ഇരുചക്ര വാഹനയാത്രക്കാരന്‍ മരിച്ചു. പാലക്കാട് പറക്കുന്നത്ത് വടക്കന്തറ മനയ്ക്കല്‍ത്തൊടി സുധാകരന്‍ (65) ആണ് മരിച്ചത്. ഇന്നലെ രാത്രി എട്ടുമണിയോടെയാണ് അപകടമുണ്ടായത്.

സുധാകരന്‍ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേയാണ് അപകടം. ഉടന്‍ ജില്ലാ ആശുപത്രിയിലും തുടര്‍ന്ന് തൃശൂര്‍ ഗവണ്‍മെന്റ് മെഡിക്കല്‍ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

മൂന്ന് മാസമായി കുഴി മൂടാന്‍ ആവശ്യപ്പെട്ടിട്ടും അധികൃതരുടെ ഭാഗത്ത് നിന്നും നടപടിയുണ്ടായില്ലെന്ന് നാട്ടുകാര്‍ ആരോപിച്ചു. സംഭവത്തിന് പിന്നാലെ നാട്ടുക്കാര്‍ പ്രതിഷേധവുമായി രംഗത്തെത്തി. അപകടവുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം ആരംഭിച്ചു.

 

 

 

Latest