Connect with us

Kerala

പാലക്കാട് എയര്‍കൂളറില്‍നിന്നും ഷോക്കേറ്റ് രണ്ട് വയസുകാരന്‍ മരിച്ചു

ഉടന്‍തന്നെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല

Published

|

Last Updated

പാലക്കാട്  | വടക്കാഞ്ചേരി കണക്കന്‍തുരുത്തിയില്‍ എയര്‍കൂളറില്‍നിന്ന് ഷോക്കേറ്റ് രണ്ട് വയസ്സുകാരന്‍ മരിച്ചു. എളനാട് കോലോത്തുപറമ്പില്‍ വീട്ടില്‍ എല്‍ദോസിന്റെയും ആഷ്ലിയുടെയും മകന്‍ ഏദെന്‍ ആണ് മരിച്ചത്.

കണക്കന്‍തുരുത്തിയില്‍ അമ്മയുടെ വീട്ടില്‍വെച്ച് ശനിയാഴ്ച രണ്ടരയോടെയാണ് സംഭവം. കൂളറിന്റെ വയറില്‍ തട്ടി കുട്ടിക്കു ഷോക്കേല്‍ക്കുകയായിരുന്നു. ഉടന്‍തന്നെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സഹോദരങ്ങള്‍: എബിന്‍, എമില്‍.

 

Latest