Connect with us

National

ഗുജറാത്തില്‍ കുഴല്‍ക്കിണറില്‍ വീണ രണ്ട് വയസ്സുകാരനെ ഒമ്പതു മണിക്കൂറിനുശേഷം രക്ഷപ്പെടുത്തി

ചൊവ്വാഴ്ച വൈകീട്ട് ആറരയോടെയാണ് കുട്ടി കുഴല്‍ക്കിണറില്‍ വീണത്.

Published

|

Last Updated

ഗാന്ധിനഗര്‍| ഗുജറാത്തില്‍ കുഴല്‍ക്കിണറില്‍ വീണ രണ്ട് വയസ്സുകാരനെ ഒമ്പതു മണിക്കൂറിനു ശേഷം രക്ഷപ്പെടുത്തി. ഗുജറാത്തിലെ ജാംനഗറിലെ ഗോവന ഗ്രാമത്തിലാണ് സംഭവം. ചൊവ്വാഴ്ച വൈകീട്ട് ആറരയോടെയാണ് കുട്ടി കുഴല്‍ക്കിണറില്‍ വീണത്. ഇന്ന് പുലര്‍ച്ചെ നാല് മണിയോടെയാണ് കുട്ടിയെ രക്ഷപ്പെടുത്താന്‍ സാധിച്ചതെന്ന് അധികൃതര്‍ അറിയിച്ചു.

രക്ഷപ്പെടുത്തിയ ശേഷം കുട്ടിയെ ഉടന്‍ തന്നെ ജാംനഗറിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രക്ഷാപ്രവര്‍ത്തനത്തിന് ഫയര്‍ സര്‍വീസ് വിഭാഗത്തില്‍നിന്ന് രണ്ട് ടീമുകളും സംസ്ഥാന- ദേശീയ ദുരന്ത നിവാരണ സേനകളുമുണ്ടായിരുന്നു.

കഴിഞ്ഞ ജനുവരിയില്‍ ഗുജറാത്തില്‍ സമാനമായ സംഭവം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ദ്വാരക ജില്ലയില്‍ മൂന്ന് വയസുകാരി കുഴല്‍കിണറില്‍ വീണിരുന്നു. കുട്ടിയെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് പോകുന്നതിനിടെ മരണം സംഭവിക്കുകയായിരുന്നു.

 

 

 

Latest