Connect with us

Kerala

രണ്ട് വയസുകാരി കാറിനടിയില്‍പ്പെട്ട് മരിച്ചു

കുടുംബാംഗങ്ങള്‍ക്കൊപ്പം പള്ളിയിലെത്തിയപ്പോഴാണ് അപകടം സംഭവിച്ചത്.

Published

|

Last Updated

തൃശൂര്‍ | രണ്ട് വയസുകാരി കാറിനടിയില്‍പ്പെട്ട് മരിച്ചു. ബിനോയ് ജെനി ദമ്പതികളുടെ മകള്‍ ഐറീന്‍ ആണ് മരിച്ചത്.ഇന്ന് രാവിലെ കുടുംബാംഗങ്ങള്‍ക്കൊപ്പം പള്ളിയിലെത്തിയപ്പോഴാണ് അപകടം സംഭവിച്ചത്.

രണ്ട് വയസുകാരി കാറിനു മുന്നിലൂടെ നടന്നുപോകുന്നത് കാണാതെ ഡ്രൈവര്‍ കാര്‍ മുന്നോട്ടെടുത്തു. തുടര്‍ന്ന് കാര്‍ കുട്ടിയുടെ ദേഹത്തുകൂടി കയറിയിറങ്ങുകയായിരുന്നു.

അപകടസമയം മാതാപിതാക്കള്‍ കുട്ടിക്ക് അരികില്‍ ഉണ്ടായിരുന്നില്ല. ഉടന്‍തന്നെ ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.