Kerala
വാഹനാപകടത്തില്‍ എയര്‍ബാഗ് മുഖത്തമര്‍ന്ന് രണ്ട് വയസുകാരി മരിച്ചു
അപകടത്തില്‍ മറ്റാര്‍ക്കും പരുക്കുകളില്ല.
മലപ്പുറം | മലപ്പുറത്ത് വാഹനാപകടത്തില്‍ എയര്‍ബാഗ് മുഖത്തമര്‍ന്ന് രണ്ട് വയസുകാരി ശ്വാസം മുട്ടി മരിച്ചു. പൊന്മള ചാപ്പനങ്ങാടി തെക്കത്ത് നസീറിന്റെയും റംഷീനയുടെയും മകള്‍ ഇഫയാണ് മരിച്ചത്. കോട്ടക്കല്‍ പടപ്പറമ്പിലാണ് അപകടം ഉണ്ടായത്.
കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് മൂന്നുമണിക്കാണ് സംഭവം. പടപ്പറമ്പ് പുളിവെട്ടിയില്‍ ഇഫയും കുടുംബവും സഞ്ചരിച്ച കാറും എതിരേവന്ന ടാങ്കര്‍ ലോറിയും കൂട്ടിയിടിക്കുകയായിരുന്നു.
സംഭവസമയം അമ്മയുടെ മടിയിലിരുന്ന ഇഫയുടെ മുഖത്ത് എയര്‍ബാഗ് അമരുകയും സീറ്റ് ബെല്‍റ്റ് കഴുത്തില്‍ കുരുങ്ങുകയുമായിരുന്നു.അപകടത്തില്‍ മറ്റാര്‍ക്കും പരുക്കുകളില്ല. കുട്ടിയുടെ പിതാവ് രണ്ട് ദിവസം മുന്‍പാണ് വിദേശത്ത് നിന്നെത്തിയത്.
---- facebook comment plugin here -----