Connect with us

child death

രണ്ടു വയസുകാരി കിണറ്റില്‍ മരിച്ച നിലയില്‍

എരുമപ്പെട്ടി വെള്ളറക്കാട് ചിറമനേങ്ങാട് മുളക്കല്‍ വീട്ടില്‍ സുരേഷ് ബാബു- ജിഷ ദമ്പതികളുടെ രണ്ടു വയസുള്ള മകള്‍ അമേയ ആണ് മരിച്ചത്.

Published

|

Last Updated

തൃശൂര്‍ | രണ്ടു വയസുകാരിയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടു. എരുമപ്പെട്ടി വെള്ളറക്കാട് ചിറമനേങ്ങാട് മുളക്കല്‍ വീട്ടില്‍ സുരേഷ് ബാബു- ജിഷ ദമ്പതികളുടെ രണ്ടു വയസുള്ള മകള്‍ അമേയ ആണ് മരിച്ചത്. ഇന്നലെ രാത്രി 11 മണിയോടെയാണ് കുഞ്ഞിനെ വീട്ടുവളപ്പിലെ കിണറ്റില്‍ വീണ നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് കുന്നംകുളം അഗ്‌നിരക്ഷാസേനാ സംഘം കുഞ്ഞിനെ പുറത്തെടുക്കുകയായിരുന്നു.

കുന്നംകുളം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും. വിവരമറിഞ്ഞ് എരുമപ്പെട്ടി സബ് ഇന്‍സ്‌പെക്ടര്‍ മഹേഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘവും സ്ഥലത്തെത്തിയിരുന്നു.

 

---- facebook comment plugin here -----

Latest