Connect with us

Educational News

ഇന്ത്യയിൽ ക്യാമ്പസ് സ്ഥാപിക്കാൻ യുകെയിൽ നിന്ന് ഒരു സർവകലാശാല

2025 ഏപ്രിലിൽ പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്ന, അത്യാധുനിക കാമ്പസ് ഇന്ത്യയിൽ ലോകോത്തര വിദ്യാഭ്യാസം, ഗവേഷണം, എന്നിവയുൾപ്പെടെ നിരവധി അവസരങ്ങൾ ഇന്ത്യൻ വിദ്യാർഥികൾക്കായി തുറന്നു കൊടുക്കും.

Published

|

Last Updated

ന്യൂഡൽഹി | യുകെയിലെ പ്രമുഖ സ്ഥാപനമായ സതാംപ്ടൺ യൂണിവേഴ്സിറ്റി, ഗുഡ്ഗാവിലെ പ്രശസ്തമായ ഇൻ്റർനാഷണൽ ടെക് പാർക്കിൽ തങ്ങളുടെ ആദ്യത്തെ ഇന്ത്യൻ കാമ്പസ് സ്ഥാപിക്കാൻ ഒരുങ്ങുന്നു. ക്യാമ്പസിന്റെ നിർമ്മാണ പ്രവർത്തികൾ ഇപ്പോൾ നടന്നുകൊണ്ടിരിക്കുകയാണ്. 2025 ഓഗസ്റ്റിൽ ഇവിടെ ആദ്യ ബാച്ച് പ്രവർത്തനമാരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

2025 ഏപ്രിലിൽ പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്ന, അത്യാധുനിക കാമ്പസ് ഇന്ത്യയിൽ ലോകോത്തര വിദ്യാഭ്യാസം, ഗവേഷണം, എന്നിവയുൾപ്പെടെ നിരവധി അവസരങ്ങൾ ഇന്ത്യൻ വിദ്യാർഥികൾക്കായി തുറന്നു കൊടുക്കും. “ഇൻ്റർനാഷണൽ ടെക് പാർക്കിൽ വാഗ്ദാനം ചെയ്യുന്ന മികച്ച സൗകര്യങ്ങളിലൂടെ ലോകോത്തര വിദ്യാഭ്യാസം, ഗവേഷണം, എൻ്റർപ്രൈസ് അവസരങ്ങൾ എന്നിവ പുതിയ കാമ്പസ് ഇന്ത്യയിലേക്ക് കൊണ്ടുവരുമെന്ന് യൂണിവേഴ്സിറ്റി ഔദ്യോഗിക പ്രസ്താവനയിൽ പറഞ്ഞു.

ബിസിനസ് സാങ്കേതികവിദ്യയുടെ ഏറ്റവും ഉയർന്ന കേന്ദ്രമായതുകൊണ്ടാണ് ഗുഡ്ഗാവിനെ ക്യാമ്പസ് സ്ഥാപിക്കാനായി തിരഞ്ഞെടുത്തതെന്ന് സർവ്വകലാശാല പ്രതിനിധി അറിയിച്ചു.

വിദ്യാർത്ഥികളുടെ കേന്ദ്രം, സാമൂഹിക, സഹകരണ മേഖലകൾ, വലിയ ലൈബ്രറി, സ്വകാര്യ പഠന ഇടങ്ങൾ, ഐടി ലാബുകൾ, പരിശീലന സ്യൂട്ടുകൾ, സമർപ്പിത ഗവേഷണ ഇടങ്ങൾ എന്നിവയുൾപ്പെടെ സമഗ്രമായ സൗകര്യങ്ങൾ ഗുരുഗ്രാം കാമ്പസിൽ ഉണ്ടായിരിക്കും. ചുറ്റുമുള്ള ഇൻ്റർനാഷണൽ ടെക് പാർക്കിൽ ഫിറ്റ്‌നസ് സെൻ്ററുകൾ, ഫുഡ് ഹാളുകൾ, ബാസ്‌ക്കറ്റ്‌ബോൾ, ടെന്നീസ് കോർട്ടുകൾ പോലുള്ള കായിക സൗകര്യങ്ങൾ, വികസിപ്പിച്ചുകൊണ്ടിരിക്കുന്ന ഒരു ക്രിക്കറ്റ് പിച്ച് എന്നിവയും വാഗ്ദാനം ചെയ്യുന്നു.