Connect with us

Kerala

റാന്നിയില്‍ പച്ചക്കറിവ്യാപാരിയെ റോഡിലിട്ട് വെട്ടിക്കൊന്നു

പ്രദീപിനെ ചോദ്യം ചെയ്താലേ കൂടുതല്‍ വിവരങ്ങള്‍ വ്യക്തമാകൂ എന്ന് റാന്നി പോലീസ് പറഞ്ഞു

Published

|

Last Updated

പത്തനംതിട്ട | റാന്നിയില്‍ പച്ചക്കറി വ്യാപാരിയെ റോഡിലിട്ട് വെട്ടിക്കൊന്നു.റാന്നി അങ്ങാടിയിലെ വ്യാപാരി ചേത്തയ്ക്കല്‍ സ്വദേശി അനില്‍കുമാര്‍ (45) ആണ് മരിച്ചത്. ഭാര്യ മഹാലക്ഷ്മിയെ ഗുരുതരപരുക്കുകളോടെ റാന്നിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അക്രമി കരിങ്കുറ്റി സ്വദേശി പ്രദീപിനെ പോലീസ് സംഭവസ്ഥലത്ത് നിന്ന് പിടികൂടി.

പച്ചക്കറി വാങ്ങുന്നതിനിടെയുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക വിവരം.

തിങ്കളാഴ്ച രാത്രി പത്തരയോടെ റാന്നി പേട്ട-ചെട്ടിമുക്ക് റോഡില്‍ എസ് ബി ഐക്കടുത്തായിരുന്നു ആക്രമണം. ഇതിന് സമീപത്തുതന്നെയാണ് അനില്‍കുമാര്‍ കട നടത്തുന്നത്. പ്രദീപിനെ ചോദ്യം ചെയ്താലേ കൂടുതല്‍ വിവരങ്ങള്‍ വ്യക്തമാകൂ എന്ന് റാന്നി പോലീസ് പറഞ്ഞു.

Latest