Kerala
തൃശൂരില്‍ ഇലക്ട്രിക് ലൈനില്‍ തട്ടി ഓടിക്കൊണ്ടിരുന്ന വാഹനത്തിന് തീപിടിച്ചു; ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്
വൈക്കോല്‍ കൂന കയറ്റി പോയ വാഹനത്തിനാണ് തീ പിടിച്ചത്.

തൃശൂര്‍|തൃശൂരില്‍ ഇലക്ട്രിക് ലൈനില്‍ തട്ടി ഓടിക്കൊണ്ടിരുന്ന വാഹനത്തിന് തീപിടിച്ചു. തൃശൂര്‍ കൊരട്ടി ചെറുവാളൂരിലാണ് അപകടമുണ്ടായത്. വൈക്കോല്‍ കൂന കയറ്റി പോയ വാഹനത്തിനാണ് തീ പിടിച്ചത്.
വാഹനം ഇട റോഡില്‍ നിന്നും മെയിന്‍ റോഡിലേക്ക് കയറുന്നിനിടെ ഇലക്ട്രിക് ലൈനില്‍ തട്ടി ഷോര്‍ട്ട് സര്‍ക്യൂട്ട് ആയതാണ് തീപിടുത്തത്തിന് കാരണം.
കൃത്യസമയത്ത് നാട്ടുകാരും അഗ്‌നി രക്ഷാസംഘവും ഇടപെട്ടതിനാല്‍ വന്‍ ദുരന്തമാണ് ഇല്ലാതായത്. ചാലക്കുടിയില്‍ നിന്നെത്തിയ അഗ്‌നി രക്ഷാസംഘമാണ് തീ അണച്ചത്.
---- facebook comment plugin here -----