Connect with us

Kerala

വാക്കു തര്‍ക്കം; പീച്ചി റോഡ് ജംഗ്ഷനില്‍ യുവാക്കള്‍ക്ക് വെട്ടേറ്റു

മാരായ്ക്കല്‍ സ്വദേശി പ്രജോദ്, പീച്ചി സ്വദേശികളായ രാഹുല്‍, പ്രിന്‍സ് എന്നിവര്‍ക്കാണ്  പരുക്കേറ്റത്.

Published

|

Last Updated

തൃശൂര്‍| പട്ടിക്കാട് പീച്ചി റോഡ് ജംഗ്ഷനില്‍ വാക്ക് തര്‍ക്കത്തെ തുടര്‍ന്ന് യുവാക്കള്‍ക്ക് വെട്ടേറ്റു. രാത്രി ഒരുമണിയോടെയാണ് സംഭവം. മാരായ്ക്കല്‍ സ്വദേശി പ്രജോദ്, പീച്ചി സ്വദേശികളായ രാഹുല്‍, പ്രിന്‍സ് എന്നിവര്‍ക്കാണ്  പരുക്കേറ്റത്.

പ്രജോദിനെ ജൂബിലി മിഷന്‍ ആശുപത്രിയിലും മറ്റ് രണ്ടുപേരെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. പീച്ചി പോലീസ് സ്ഥലത്തെത്തി നടപടികള്‍ സ്വീകരിച്ചു.

 

 

 

Latest