Connect with us

abdul nasar maudani

അതീവ ഗുരുതര ആരോഗ്യ സാഹചര്യത്തെ നേരിട്ട് മഅ്ദനി

ഈ ഘട്ടത്തില്‍ രോഗശമനത്തിനായി നിരന്തരമായി പ്രാര്‍ഥിക്കണമെന്ന് മഅ്ദനി അറിയിച്ചു.‍

Published

|

Last Updated

കൊല്ലം | അതീവ ഗുരുതരമായ ആരോഗ്യ സാഹചര്യത്തെ അഭിമുഖീകരിച്ച് പി ഡി പി ചെയർമാൻ അബ്ദുന്നാസർ മഅ്ദനി. കൊല്ലം മീയണ്ണൂര്‍ അസീസിയ മെഡി. കോളേജ് ആശുപത്രിയിലാണ് അദ്ദേഹം ചികിത്സയിലുള്ളത്. കടുത്ത പനിയും മറ്റ് അസ്വസ്ഥതകളും കാരണം കഴിഞ്ഞ തിങ്കളാഴ്ചയാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

അസീസിയ മെഡിക്കല്‍ കോളേജിലെ നെഫ്രോളജി, കാര്‍ഡിയോളജി, ഗാസ്‌ട്രോ എന്‍ഡോളജി, ജനറല്‍ മെഡിസിന്‍, യൂറോളജി തുടങ്ങിയ വിഭാഗങ്ങളിലെ ഡോക്ടര്‍മാരുടെ വിദഗ്ധ സംഘം അതീവ ശ്രദ്ധയോടെ അദ്ദേഹത്തിന് ആവശ്യമായ പരിചരണവും രോഗചികിത്സയും നല്‍കുന്നുണ്ട്. എം ആര്‍ ഐ സ്‌കാന്‍, അള്‍ട്രാസൗണ്ട് സ്‌കാന്‍, വിവിധ എക്‌സ് റേ പരിശോധനകള്‍, രക്തപരിശോധനകള്‍ തുടങ്ങിയവക്ക് വിധേയമാക്കി. കിഡ്‌നിയുടെ പ്രവര്‍ത്തനക്ഷമത പരിശോധിക്കുന്ന ക്രിയാറ്റിന്റെ അളവ് അപകടകരമായ നിലയിലേക്ക് ഉയര്‍ന്നു. 11.5 ആണ് ഇപ്പോഴത്തെ ക്രിയാറ്റിന്റെ അളവ് നേരത്തേ നാട്ടിലെത്തിയപ്പോള്‍ ഉണ്ടായിരുന്നതിനേക്കാള്‍ വീണ്ടും ഉയര്‍ന്നിട്ടുണ്ട്. കിഡ്‌നി മാറ്റിവെക്കുന്നതിനുള്ള തയ്യാറെടുപ്പുകള്‍ നടത്താന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. എന്നാൽ, കഴിഞ്ഞ 35 വര്‍ഷമായി തുടരുന്ന ഉയര്‍ന്ന അളവിലുള്ള പ്രമേഹവും രക്തസമ്മര്‍ദവും കാരണം ശരീരത്തിലെ വിവിധ അവയവങ്ങള്‍ പ്രവര്‍ത്തന രഹിതമായ സാഹചര്യത്തില്‍ കിഡ്‌നി മാറ്റിവെക്കുക എന്നത് അതീവ സങ്കീര്‍ണമാണ് എന്നാണ് ഡോക്ടര്‍മാര്‍ അഭിപ്രായപ്പെടുന്നത്.

ക്രിയാറ്റിന്റെ അളവ് വളരെ ഉയര്‍ന്നുതന്നെ ഇപ്പോഴും തുടരുന്ന സാഹചര്യത്തില്‍ ദിവസം മുഴുവനും ശക്തമായ തണുപ്പ് ശരീരത്തില്‍ അനുഭവപ്പെടുന്നുണ്ട്. കഴിഞ്ഞ രണ്ട് ദിവസമായി കടുത്ത ഛര്‍ദില്‍ അനുഭവപ്പെടുന്നു. ഈ ഘട്ടത്തില്‍ രോഗശമനത്തിനായി നിരന്തരമായി പ്രാര്‍ഥിക്കണമെന്ന് മഅ്ദനി അറിയിച്ചു.‍ അദ്ദേഹത്തിൻ്റെ ഫേസ്ബുക്ക് പേജിലാണ് ആരോഗ്യാവസ്ഥ സംബന്ധിച്ച് അറിയിപ്പ് വന്നത്. പോസ്റ്റ് താഴെ പൂർണരൂപത്തിൽ:

കടുത്ത പനിയും മറ്റ് അസ്വസ്ഥതകളും കാരണം കഴിഞ്ഞ തിങ്കളാഴ്ച കൊല്ലം മീയണ്ണൂര്‍ അസീസിയ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച പി ഡി പി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനി ഉസ്താദിനെ അസീസിയ മെഡിക്കല്‍ കേളേജിലെ മുതിര്‍ന്ന ഡോക്ടര്‍മാരുടെ സംഘം വിവിധ മെഡിക്കല്‍ പരിശോധനകള്‍ക്ക് വിധേയമാക്കി. എം ആര്‍ ഐ സ്‌കാന്‍, അള്‍ട്രാസൗണ്ട് സ്‌കാന്‍, വിവിധ എക്‌സ് റേ പരിശോധനകള്‍, രക്തപരിശോധനകള്‍ തുടങ്ങിയവക്ക് വിധേയമാക്കി.

കിഡ്‌നിയുടെ പ്രവര്‍ത്തനക്ഷമത പരിശോധിക്കുന്ന ക്രിയാറ്റിന്റെ അളവ് അപകടകരമായ നിലയിലേക്ക് ഉയര്‍ന്നു. 11.5 ആണ് ഇപ്പോഴത്തെ ക്രിയാറ്റിന്റെ അളവ് നേരത്തെ നാട്ടിലെത്തിയപ്പോള്‍ ഉണ്ടായിരുന്നതിനേക്കാള്‍ വീണ്ടും ഉയര്‍ന്നിട്ടുണ്ട്. കിഡ്‌നി മാറ്റിവെക്കുന്നതിനുള്ള തയ്യാറെടുപ്പുകള്‍ നടത്താന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. കഴിഞ്ഞ 35 വര്‍ഷമായി തുടരുന്ന ഉയര്‍ന്ന അളവിലുള്ള പ്രമേഹവും രക്തസമ്മര്‍ദവും കാരണം ശരീരത്തിലെ വിവിധ അവയവങ്ങള്‍ പ്രവര്‍ത്തന രഹിതമായ സാഹചര്യത്തില്‍ കിഡ്‌നി മാറ്റിവെക്കുക എന്നത് അതീവ സങ്കീര്‍ണ്ണമാണ് എന്നാണ് ഡോക്ടര്‍മാര്‍ അഭിപ്രായപ്പെടുന്നത്.
നേരത്തേ ബംഗ്ലൂരുവില്‍ വച്ച് നടത്തിയ ഒന്നിലധികം എം ആര്‍ ഐ പരിശോധനകളുടെ റിപ്പോര്‍ട്ടുകള്‍ പരിശോധിച്ചതിന് ശേഷം ഇപ്പോള്‍ പുതിയ എം ആര്‍ ഐ പരിശോധന ആവര്‍ത്തിച്ചപ്പോള്‍ ആ റിപ്പോര്‍ട്ടില്‍ തലച്ചോറിലേക്ക് പോകുന്ന പ്രധാന ഞരമ്പുകളില്‍ രക്തയോട്ടം നിലച്ചത് അതീവഗുരുതരമായ ആരോഗ്യസ്ഥിതിയിലേക്ക് എത്തുമെന്ന് ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നൽകിയിട്ടുണ്ട് . പക്ഷാഘാതവും അനുബന്ധ അസുഖങ്ങളും ഈ ഘട്ടത്തില്‍ ഉണ്ടാകുന്നത് വളരെ വിഷമകരമായ സാഹചര്യത്തിലേക്ക് എത്തുമെന്നും ഡോക്ടര്‍മാര്‍ ആശങ്കപ്പെടുന്നുണ്ട്.
രക്തകഫ പരിശോധനകളുടെ ഫലം പുറത്ത് വന്നപ്പോള്‍ രക്തത്തിലും കഫത്തിലും അണുബാധ ഉണ്ടായിട്ടുള്ളതിനാല്‍ ആന്റിബയോട്ടിക്ക് മെഡിസിനുകള്‍ ഉപയോഗിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ആന്റിബയോട്ടിക്ക് മെഡിസിനുകളുടെ ഈ ഘട്ടത്തിലുള്ള ഉപയോഗം അപകടകരമാണെങ്കിലും അനിവര്യമായ ഈ ഗുരുതര സാഹചര്യത്തില്‍ ആന്റിബയോട്ടിക് മെഡിസിനുകള്‍ ഉപയോഗിക്കേണ്ടിവന്നിരിക്കുകയാണ്
നേരത്തെ എകദേശം പത്ത് മാസങ്ങള്‍ക്ക് മുമ്പ് ബാംഗ്ലൂരുവില്‍ വെച്ച് ഉസ്താദിനെ പക്ഷാഘാതവും മറ്റ് അനുബന്ധഅസുഖങ്ങളെയും തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും വിദഗ്ധ ചികിത്സകള്‍ക്ക് വിധേയമാക്കുകയും ചെയ്തിരിന്നു.
അന്ന് പക്ഷാഘാതം ശരീരത്തിലെ മറ്റ് അവയവങ്ങളുടെ പ്രവര്‍ത്തനത്തെ സാരമായി ബാധിച്ചിരുന്നില്ലെങ്കിലും ദീര്‍ഘ നാളായി നിരവധി രോഗങ്ങള്‍ക്ക് ചികിത്സയിലുള്ള ഉസ്താദിന്റെ ആരോഗ്യത്തെ അത് സാരമായി ബാധിച്ചുവെന്ന് ഡോക്ടര്‍മാര്‍ കണ്ടെത്തിയിരുന്നു. ക്രിയാറ്റിന്റെ അളവ് വളരെ ഉയര്‍ന്നുതന്നെ ഇപ്പോഴും തുടരുന്ന സാഹചര്യത്തില്‍ ദിവസത്തിലെ മുഴുവന്‍ സമയത്തും ശക്തമായ തണുപ്പ് ശരീരത്തില്‍ അനുഭവപ്പെടുന്നുണ്ട്. കഴിഞ്ഞ രണ്ട് ദിവസമായി കടുത്ത ഛര്‍ദില്‍ അനുഭവപ്പെടുന്നു.
അസീസിയ മെഡിക്കല്‍ കോളേജിലെ നെഫ്രോളജി, കാര്‍ഡിയോളജി, ഗാസ്‌ട്രോ എന്‍ഡോളജി, ജനറല്‍മെഡിസിന്‍, യൂറോളജി തുടങ്ങിയ വിഭാഗങ്ങളിലെ ഡോക്ടര്‍മാരുടെ വിദഗ്ദ സംഘം അതീവ ശ്രദ്ധയോടെ അദ്ദേഹത്തിന് ആവശ്യമായ പരിചരണവും രോഗചികിത്സയും നല്‍കികൊണ്ടിരിക്കുകയാണ്. അതീവ ഗുരുതരമായ ആരോഗ്യ സാഹചര്യത്തെ അഭിമുഖീകരിക്കുന്ന ഈ ഘട്ടത്തില്‍ രോഗശമനത്തിനായി നിരന്തരമായി പ്രാര്‍ത്ഥിക്കണമെന്ന് ബഹു. ഉസ്താദ് അറിയിച്ചു.‍

Latest