National
മഹാരാഷ്ട്രയില്‍ ഗ്രാമത്തലവനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി
കെജ് മേഖലയിലാണ് സംഭവം.
![](https://assets.sirajlive.com/2024/12/untitled-2-3-897x538.jpg)
ഛത്രപതി | മഹാരാഷ്ട്രയിലെ ബീഡ് ജില്ലയില്‍ ഗ്രാമത്തലവനായ സര്‍പാഞ്ചിനെ ഒരു സംഘം ആളുകള്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി.
വ്യക്തിവൈരാഗ്യമാണ് കൊലക്ക് പിന്നിലെന്നാണ് കരുതുന്നത്. സംഭവത്തില്‍ രണ്ട് പേര്‍ പിടിയിലായിട്ടുണ്ട്. കെജ് മേഖലയിലാണ് സംഭവം.
പഞ്ചായത്തീരാജ് നിയമപ്രകാരം ഏറ്റവും താഴെത്തട്ടിലുള്ള തദ്ദേശ സ്വയംഭരണ സമിതിയുടെ തിരഞ്ഞെടുക്കപ്പെട്ട ഔദ്യോഗിക ഭരണാധികാരിയാണ് സര്‍പാഞ്ച്. അഞ്ച് പേര്‍ ഉള്‍പ്പെട്ട സമിതിയുടെ തലവന്‍ എന്ന നിലക്കാണ് സര്‍പാഞ്ച് എന്ന പേര് ഉപയോഗിക്കുന്നത്.
---- facebook comment plugin here -----